ചെട്ടിനാട് വിഭവങ്ങള്‍ക്ക് പ്രത്യേക രുചിയാണ്. ചെട്ടിനാട് രുചിയിൽ ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഒരു കിടിലൻ പൊട്ടെറ്റോ മസാല തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചെറിയ ഉരുളക്കിഴങ്ങ് (ബേബി പൊട്ടെറ്റോ)-10
- ചെറിയുള്ളി-20
- ഉണക്കമുളക്-4
- ഉഴുന്നുപരിപ്പ്-2 സ്പൂണ്‍
- കടലപ്പരിപ്പ്-2 സ്പൂണ്‍
- എള്ള്-2 സ്പൂണ്‍
- മഞ്ഞള്‍-ഒരു നുള്ള്
- കുരുമുളക്-10 എണ്ണം
- കടുക്-1 സ്പൂണ്‍
- കറിവേപ്പില
- ഉപ്പ്
- എണ്ണ
- മല്ലിയില
തയ്യറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് രണ്ടു പകുതിയാക്കുക. ചെറിയുള്ളി തൊലി കളഞ്ഞ് എടുക്കുക. ഒരു പാത്രത്തില്‍ ചുവന്ന മുളക്, എള്ള്, കുരുമുളക്, ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ് എന്നിവ എണ്ണയില്ലാതെ വറുത്തെടുക്കുക. ഇത് പൊടിക്കുക
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് കടുക്, കറിവേപ്പില, ചെറിയുള്ളി എന്നിവ ഇടുക. ചെറിയുള്ളി ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റണം. ഇതിന് ശേഷം മുറിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ഇതിലേക്ക് ഇട്ട് വഴറ്റുക. പാകത്തിന് ഉപ്പു ചേര്‍ത്ത് അല്‍പം വെള്ളം തളിച്ച് വീണ്ടും നല്ലപോലെ ഇളക്കുക. ഇത് വേവാന്‍ പത്തു മിനിറ്റോളം എടക്കും.
വെന്തു കഴിഞ്ഞാല്‍ ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന മസാല ചേര്‍ക്കണം. ഇത് അല്‍പനേരം അടച്ചു വച്ച് വേവിക്കുക. മസാല നല്ലപോലെ ഉരുളക്കിഴങ്ങില്‍ പിടിച്ചു കഴിഞ്ഞാല്‍ വാങ്ങി വയ്ക്കണം. മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.