ഒരു നോര്‍ത്ത് ഇന്ത്യന്‍ വിഭവമായാലോ? ആലൂ കി ടിക്കി തയ്യറാക്കി നോക്കാം

മലയാളികൾക്ക് വെറൈറ്റി ഭക്ഷണങ്ങൾ തയ്യറാക്കാനും കഴിക്കാനുമെല്ലാം വളരെ ഇഷ്ട്ടമാണ്. നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളും ആസ്വദിച്ചു കഴിയ്ക്കുന്നതില്‍ മലയാളികള്‍ മുന്‍പന്തിയിലാണ്. ആലൂ കി ടിക്കി ഉരുളക്കിഴങ്ങു കൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാണ്. ഇതൊന്ന് പരീക്ഷിച്ചലോ?

ആവശ്യമായ ചേരുവകൾ

  • ഉരുളക്കിഴങ്ങ്-4
  • പച്ചമുളക്-3 (അരി്ഞ്ഞത്)
  • മുളകുപൊടി-അര സ്പൂണ്‍
  • കായം-ഒരു നുള്ള്
  • ഉപ്പ്-ആവശ്യത്തിന്
  • മല്ലിയില
  • നെയ്യ്

തയ്യറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് കഴുകി വേവിച്ച് തൊലികളഞ്ഞെടുക്കുക. ഇത് നല്ലപോലെ ഉഠയ്ക്കണം. ഇതിലേക്ക് പച്ചമുളക്, ഉപ്പ്, കായം, മുളകുപൊടി, മല്ലിയില എന്നിവ ചേര്‍ത്തിളക്കുക. ഈ കൂട്ടില്‍ നിന്നും അല്‍പം വീതമെടുത്ത് റൗണ്ട് ആകൃതിയാക്കുക. ഒരു തവ ചൂടാക്കി ഇതില്‍ നെയ്യ് പുരട്ടുക. ഇതിലേക്ക് ഉരുളക്കിഴങ്ങ് ഉരുട്ടിയതു വച്ച് ഇരുഭാഗവും ബ്രൗണ്‍ നിറമാകുന്നതു വരെ ചൂടാക്കിയെടുക്കുക. പുതിന ചട്‌നി കൂട്ടി കഴിയ്ക്കാം