മസിനഗുഡി വഴി ഊട്ടിയ്ക്ക് പോയാലോ …ഇതായിരുന്നു ഒരു സമയത്തെ ട്രെൻഡ് അല്ലെ .എന്നാൽ ചൂട് കാലത് എല്ലാവരും ഇത്തിരി എങ്കിലും സമാധാനത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഊട്ടി.തണുപ്പും ,കാവസ്ഥയും മനോഹാരിതയും കൊണ്ട് എന്നും മനം കവരുന്ന ഒരിടം കൂടിയാണ് ഇവിടം . ഊട്ടി അഥവാ ഉദഗമണ്ഡലം തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണവും നഗരസഭയുമാണ്.
നീലഗിരി ജില്ലയുടെ ആസ്ഥാനവും ഇതു തന്നെയാണ്. തമിഴ്‌നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ആളുകളെ ഏറ്റവും ആകർഷിക്കുന്ന സ്ഥലമാണ് ഇത്. ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ് എന്നാണ് ഊട്ടി അറിയപ്പെടുന്നത്. ഉദഗമണ്ഡലം എന്നാണ് ഔദ്യോഗിക നാമം. ഊട്ടക്കമണ്ഡ് എന്നാണ് ബ്രിട്ടീഷുകാർ വിളിച്ചിരുന്നത്; അതിന്റെ ചുരുക്കമാണ് ഊട്ടി. ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് മദ്രാസ് പ്രസിഡൻസിയുടെ വേനൽക്കാല ആസ്ഥാനകേന്ദ്രമായാണ് ഇതിനെ വികസിപ്പിച്ചു കൊണ്ടുവന്നത്. ഇന്ത്യയിൽ നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നാണിത്.
എന്നാൽ ഇപ്പോൾ ഊട്ടിയുടെ അവശതയും കണക്കാണ് കഴിഞ്ഞ ദിവസം ഊട്ടിയിൽ രേഖപ്പെടുത്തിയത് 29 ഡിഗ്രി സെല്‍ഷ്യസ് ആണ്. 1951-നുശേഷം ആദ്യമായാണ് ഊട്ടിയില്‍ 29 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുന്നത്.
പൊതുവെ ഊട്ടിയില്‍ 20 മുതല്‍ 24 ഡിഗ്രി വരെ ചൂടുണ്ടാകാറുണ്ട്. എന്നാല്‍ രാത്രി 12 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ഇത് സഞ്ചാരികള്‍ക്ക് ആശ്വാസം പകരുന്നതാണ്. രാത്രി മൂടിപ്പുതച്ചുതന്നെ കിടക്കാം.