ബദാം മില്‍ക്കില്‍ നിറയെ വൈറ്റമിന്‍സും മിനറല്‍സും അടങ്ങിയിരിക്കുന്നു. ബദാം മില്‍ക്കില്‍ വൈറ്റമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട് ഇതെങ്ങനെ തയാറാക്കുന്നുവെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
1.ബദാം ഒരു കപ്പ്
2.വെള്ളം 2 കപ്പ്
തയാറാക്കുന്ന വിധം : ബദാം നന്നായി കഴുകി വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. ഇത് തലേദിവസം രാത്രി തന്നെ കുതിര്‍ത്തു വെച്ചാല്‍ കൂടുതല്‍ നല്ലതാണ്. തൊലി കളഞ്ഞ ബദാം മിക്‌സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം. അതിനുശേഷം അതിലേക്ക് രണ്ട് കപ്പ് വെള്ളം കൂടി ചേര്‍ത്തു നന്നായി അരച്ചെടുക്കുക. ഇത് ഫ്രിഡ്ജില്‍ വെച്ചാല്‍ അഞ്ച് ദിവസം വരെ കേടാകാതിരിക്കും. വളരെ ഹെല്‍ത്തിയും ധാരാളം വൈറ്റമിന്‍സും മിനറല്‍സും അടങ്ങിയ ബദാം മില്‍ക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് മികച്ചതാണ്.