കുട്ടികൾക്ക് തയ്യറാക്കികൊടുക്കാം ചീസി പോപ്പേഴ്‌സ്

കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കി നല്‍കുക അത്ര എളുപ്പമല്ല. വ്യത്യസ്ത തരത്തില്‍ വിഭവങ്ങള്‍ തയ്യാറാക്കുകയാണ് ഒരു വഴി. കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും കഴിയ്ക്കാവുന്ന ഒരു സ്‌നാക്‌സാണ് ചീസി പോപ്പേഴ്‌സ്. ഒന്ന് പരീക്ഷിച്ചാലോ?

ആവശ്യമായ ചേരുവകൾ

  • വേവിച്ചുടച്ച ഉരുളക്കിഴങ്ങ്-അര ബൗള്‍
  • പനീര്‍ ചിരകിയത്-അര ബൗള്‍
  • പച്ചമുളക് ചതച്ചത്-ഒരു ടീസ്പൂണ്‍
  • ഉപ്പ്
  • പഞ്ചസാര
  • ചീസ് ക്യൂബ്
  • ഓയില്‍
  • മല്ലിയില

തയ്യറാക്കുന്ന വിധം

ഓയില്‍, ചീസ് ക്യൂബ് എന്നിയൊഴികെയുള്ളവ നല്ലപോലെ ചേര്‍ത്ത് മിശ്രിതമാക്കുക. ഇവയില്‍ കുറേശെ വീതം എടുത്ത് നടുഭാഗം താഴ്ത്തി ഒരു ചീസ് ക്യൂബ് വച്ച് എല്ലാ വശവും മൂടുക. ഇത് ഓയിലിലിട്ടു വറുത്തെടുക്കാം. ചീസുള്ളതു കൊണ്ടുതന്നെ കുട്ടികള്‍ക്ക് ആരോഗ്യം നല്‍കുന്ന ഒന്നാണിത്.