ചിക്കൻകൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങൾ പലതുണ്ടെകിലും ചിക്കന്‍ കൊണ്ടുണ്ടാക്കാവുന്ന രുചികരമായ ഒരു വിഭവമാണ് ചിക്കന്‍ ലോലിപോപ്പ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടമാവുന്ന ഒന്നാണ് ചിക്കൻ ലോലിപോപ്.
ആവശ്യമായ ചേരുവകൾ
- ചിക്കന്‍ വിംഗ്‌സ്-6
- മുട്ട-1
- കോണ്‍ഫ്‌ളോര്‍-1 കപ്പ്
- വെളുത്തുള്ളി പേസ്റ്റ്-1 സ്പൂണ്‍
- ഇഞ്ചി പേസ്റ്റ്-1 സ്പൂണ്‍
- ഉപ്പ്
- എണ്ണ
തയ്യറാക്കുന്ന വിധം
മുട്ട നല്ലപോലെ അടിച്ചു പതപ്പിക്കുക. കോണ്‍ഫ്‌ളോറിലേക്ക് മുട്ട, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേര്‍ത്തു യോജിപ്പിക്കുക. വേണമെങ്കില്‍ അല്‍പം വെള്ളം ചേര്‍ക്കാം. കുഴമ്പുരൂപത്തിലാക്കിയ ഇതിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കന്‍ ചേര്‍ത്തിളക്കുക. ഇറച്ചിയില്‍ നല്ലപോലെ പിടിക്കുവാന്‍ പറ്റിയ പരുവത്തിലായിരിക്കണം മാവു കൊണ്ടുണ്ടാക്കിയ മിശ്രിതം. ഇത് ഒരു മണിക്കൂര്‍ വയ്ക്കുക. ഒരു പാത്രത്തില്‍ നല്ലപോലെ എണ്ണ ചൂടാക്കുക.
എണ്ണ നല്ലപോലെ തിളച്ചു കഴിയുമ്പോള്‍ കോഴിക്കാലുകള്‍ ഓരോന്നു വീതമെടുത്ത് വറുത്തെടുക്കണം. ഇതില്‍ അല്‍പം നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് ഉപയോഗിക്കാം. ചിക്കന്‍ ലോലിപോപ്പ് ഉണ്ടാക്കാന്‍ ചിക്കന്‍ വിംഗ്‌സ് ഉപയോഗിക്കേണ്ടത് പ്രധാനമാണ്. ഇതിനായി പ്രത്യേകം പറഞ്ഞ് ചിക്കന്‍ വാങ്ങുകയോ ഇത് ലോലിപോപ്പ് രൂപത്തില്‍ മുറിച്ചെടുക്കുകയോ ചെയ്യണം.
മുട്ടയില്‍ മുക്കിയെടുത്ത ചിക്കന്‍ ബ്രഡ് ക്രംമ്പ്‌സിലോ റസ്‌ക് പൊടിയിലോ ഒന്നു പുരട്ടിയെടുത്തു വറുത്താല്‍ നല്ലതു പോലെ മൊരിഞ്ഞു കിട്ടും. എരിവു വേണമെന്നുള്ളവര്‍ക്ക് അല്‍പം കുരുമുളകു പൊടി മിശ്രിതത്തില്‍ ചേര്‍ക്കാം.