വ്യത്യസ്തമായി ഗ്രീന്‍പീസ് കൊണ്ടൊരു കട്‌ലറ്റ് ആയാലോ?

അധികംപേരും ഇഷ്ടപ്പെടുന്ന ഒരു സ്‌നാക്‌സാണ് കട്‌ലറ്റ്. ചിക്കൻ കൊണ്ടും ബീഫ് കൊണ്ടും വെജിറ്റബിൾ കൊണ്ടുമെല്ലാം കട്‌ലറ്റ് ഉണ്ടാക്കാം. എന്നാൽ ഇന്ന് അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഗ്രീന്‍പീസ് കൊണ്ടൊരു കട്‌ലറ്റ് ആയാലോ?

ആവശ്യമായ ചേരുവകൾ

  • ഗ്രീന്‍പീസ്-2 കപ്പ് (വേവിച്ചത്)
  • ഉരുളക്കിഴങ്ങ്-1 (പുഴുങ്ങിയത്)
  • പച്ചമുളക്-4
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-അര സ്പൂണ്‍
  • ഗരം മസാല-അര സ്പൂണ്‍
  • കോണ്‍ഫ്‌ളോര്‍-1 സ്പൂണ്‍
  • ഉപ്പ്
  • ബ്രെഡ് ക്രംമ്പ്‌സ്
  • എണ്ണ

തയ്യറാക്കുന്ന വിധം

ഗ്രീന്‍പീസും ഉരുളക്കിഴങ്ങും നന്നായി ഉടയ്ക്കുക. ഇതിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ഗരം മസാല, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ക്കുക. എല്ലാം നല്ലപോലെ കൂട്ടിച്ചേര്‍ത്തിളക്കുക. ഇതില്‍ നിന്നും കുറച്ചു വീതം എടുത്ത് കട്‌ലറ്റിന്റെ ആകൃതിയില്‍ കയ്യില്‍ വച്ചു പരത്തുക.

കോണ്‍ഫ്‌ളോര്‍ വെള്ളം ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കുക. ഇതില്‍ കട്‌ലറ്റ് മിശ്രിതം മുക്കിയെടുക്കുക. പിന്നീട് ബ്രഡ് ക്രംമ്പ്‌സില്‍ ഇരുവശങ്ങളും മുക്കുക. എണ്ണ നല്ലപോലെ തിളച്ചു കഴിയുമ്പോള്‍ ഇതിലിട്ട് വറുത്തുകോരാം.

എണ്ണ വേണ്ടെന്നുള്ളവര്‍ക്ക് ഈ മിശ്രിതം പാനില്‍ വച്ച് ചൂടാക്കിയും എടുക്കാം. ഇതിനായി ഒരു നോണ്‍സ്റ്റിക് പാന്‍ ചൂടാക്കുക. ഇതില്‍ അല്‍പം ബട്ടര്‍ പുരട്ടി കട്‌ലറ്റ് ഇരുവശവും പാകം ചെയ്‌തെടുക്കാം.