എന്നും ഒരുപോലുള്ള ഭക്ഷണം കഴിച്ച് മടുത്തോ, എന്നാൽ ബ്രേക്ഫാസ്റ്റിന് ഒരു നോര്‍ത്ത് ടച്ച് കൊടുത്താലോ. ബട്ടൂര ആയാലോ? തയ്യറാക്കാൻ വളരെ എളുപ്പമാണ്, സ്വാദിലും മുന്നിൽ തന്നെ.
ആവശ്യമായ ചേരുവകൾ
- മൈദ-2 കപ്പ്
- റവ-4 സ്പൂണ്‍
- യീസ്റ്റ്-2 സ്പൂണ്‍
- പഞ്ചസാര-1 സ്പൂണ്‍
- ഉപ്പ്-1 സ്പൂണ്‍
- തൈര്-3 സ്പൂണ്‍
- ചൂടുവെള്ളം
- എണ്ണ
തയ്യറാക്കുന്ന വിധം
ചെറുചൂടുവെള്ളത്തില്‍ യീസ്റ്റ് അലിയിച്ചെടുക്കുക. മൈദയിലേക്ക് റവ, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്തിളക്കുക. പീന്നീട് രണ്ടു സ്പൂണ്‍ എണ്ണയും തൈരും ചൂടുവെള്ളവും ഒഴിക്കുക. കൂട്ടിയിണക്കി ചപ്പാത്തിമാവിന്റെ പരുവത്തിലാക്കുക. നനഞ്ഞ ഒരു തുണി കൊണ്ട് ഇത് മൂടി നാലു മണിക്കൂര്‍ ചൂടുള്ള സ്ഥലത്തു വയ്ക്കുക. ഫെര്‍മെന്റേഷന്‍ നടന്ന് മാവു നല്ലപോലെ പൊന്തണം.
തണുപ്പുണ്ടെങ്കില്‍ തലേന്നു രാത്രി തന്നെ മാവ് തയ്യാറാക്കി വയ്ക്കാം. മാവ് ചപ്പാത്തി വലിപ്പത്തിലുള്ള ഉരുളകളാക്കണം. പിന്നീട് മൈദപ്പൊടിയില്‍ മുക്കി ചപ്പാത്തി പരത്തുന്ന പോലെ പരത്തിയെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. നല്ലപോലെ തിളച്ച എണ്ണയിലേക്ക് പരത്തി വച്ചിരിക്കുന്നവ ഓരോന്നു വീതം ഇട്ട് വറുത്തെടുക്കണം. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇത് വറുക്കണം. ബട്ടൂര തയ്യാര്‍.
ഇതിനെ ടിഷ്യൂ പേപ്പറിലേക്ക് വച്ചാല്‍ എണ്ണ പോയിക്കിട്ടും. മേമ്പൊടി മാവ് തയ്യാറാക്കുമ്പോള്‍ വെള്ളം കൂടിപ്പോകാതെ ശ്രദ്ധിക്കുക. അതുപോലെ മാവ് പൊന്തിയതിന് ശേഷം മാത്രമെ ബട്ടൂര ഉണ്ടാക്കാവൂ. അധികം പുളിയില്ലാത്ത തൈര് ചേര്‍ക്കുന്നതായിരിക്കും നല്ലത്.