ചിക്കന് വിഭവങ്ങൾ ഒരുപാടുണ്ടെകിലും, ഇതില്‍ ഒന്നാമത്തെ പേരാണ് ചില്ലി ചിക്കന്‍ എന്നത്. എളുപ്പത്തില്‍ തയ്യറാക്കാവുന്ന ഒരു ഡ്രൈ ചില്ലി ചിക്കന്‍ റെസിപ്പിയിതാ. ഇത് സ്റ്റാര്‍ട്ടറായോ സൈഡ് ഡിഷായോ ഉപയോഗിക്കാം
ആവശ്യമായ ചേരുവകൾ
- ചിക്കന്‍ (എല്ലില്ലാത്തത്)-അരക്കിലോ
- സവാള-2
- ക്യാപ്‌സിക്കം-1
- പച്ചമുളക്-4
- ഇഞ്ചി, വെളുത്തുള്ളി അരച്ചത്-അര സ്പൂണ്‍
- തൈര്-2 സ്പൂണ്‍
- മുളുകുപൊടി-1 സ്പൂണ്‍
- ചില്ലി സോസ്, ടൊമാറ്റോ സോസ്-2 സ്പൂണ്‍
- സോയാ സോസ്-4 സ്പൂണ്‍
- കുരുമുളുക പൊടി-അര സ്പൂണ്‍
- കോണ്‍ഫ്‌ളോര്‍-1 സ്പൂണ്‍
- ഉപ്പ്
- ചെറുനാരങ്ങാനീര്
- മല്ലിയില
തയ്യറാക്കുന്ന വിധം
ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അതില്‍ ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ഉപ്പ്, തൈര്, കോണ്ഫ്‌ളോര്‍, പകുതി സോയാസോസ്, കുരുമുളകു പൊടി എന്നിവ ചേര്‍ത്ത് 1 മണിക്കൂര്‍ വയ്ക്കുക. പിന്നീട് ഇത് ചെറുതായി എണ്ണയിലിട്ട് വറുത്തെടുക്കുക.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് സവാള, പച്ചമുളക് എന്നിവ ചേര്‍ക്കുക. സവാളയ്ക്ക് ചെറിയൊരു ബ്രൗണ്‍ നിറം വരുമ്പോള്‍ ഇതിലേക്ക് ബാക്കിയുള്ള സോയാസോസ്, ടൊമാറ്റോ സോസ്, ചില്ലി സോസ് എന്നിവ ചേര്‍ത്തിളക്കുക. പിനനീട് ഇതിലേക്ക്് വറുത്തു വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ക്കണം. അല്‍പസമയം കഴിഞ്ഞ് ക്യാപ്‌സിക്കവും ചേര്‍ത്ത് നന്നായി ഇളക്കി വെള്ളം വറ്റിക്കണം. ചിക്കന്‍ വാങ്ങിവച്ച് നാരങ്ങാനീര് പിഴിഞ്ഞു ചേര്‍ക്കുക. മല്ലിയില ചേര്‍ത്ത് അലങ്കരിക്കാം.
കശ്മീരി മുളകുപൊടി ഉപയോഗിച്ചാല്‍ ചില്ലി ചിക്കന് നല്ല ചുവപ്പുനിറം ലഭിക്കും. ചിക്കന്‍ വറുക്കുമ്പോള്‍ അധികം മൂത്തുപോകാതെ ശ്രദ്ധിക്കണം.