വേനല്‍ക്കാലത്ത് നാട്ടിൽ മാമ്പഴം സുലഭമായിരിക്കും. മാമ്പഴക്കാലമെന്നാണ് വേനൽക്കാലം അറിയുന്നത്. ഊണിന് ശേഷം മാങ്ങ കഴിയ്ക്കുന്ന ശീലമുള്ളവരുണ്ട്. ഒരു മാറ്റത്തിനായി മാംഗോ കസ്റ്റാര്‍ഡ് തയ്യറാക്കി നോക്കിയാലോ
ആവശ്യമായ ചേരുവകൾ
- പഴുത്ത മാങ്ങ കഷ്ണങ്ങളാക്കിയത്-2 കപ്പ്
- പാല്‍-1 കപ്പ്
- നാളികേപ്പാല്‍-1 സ്പൂണ്‍
- പഞ്ചസാര-4 സ്പൂണ്‍
- കോണ്‍സ്റ്റാര്‍ച്ച്-കാല്‍ കപ്പ്
- മുന്തിരി, ചെറി- അലങ്കാരത്തിന്
തയ്യറാക്കുന്ന വിധം
മാങ്ങ നാളികേരപ്പാല്‍ ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. ഗ്യാസടുപ്പു കത്തിച്ച് ഒരു പാത്രത്തില്‍ പാല്‍, കോണ്‍സ്റ്റാര്‍ച്ച്, പഞ്ചസാര എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇതിലേക്ക് അടിച്ചു വച്ചിരിക്കുന്ന മാങ്ങാക്കൂട്ട് ചേര്‍ക്കുക. നാലഞ്ചു മിനിറ്റ് ചൂടാക്കുക.
ഈ കൂട്ട് ഒരു ഗ്ലാസ് ബൗളിലാക്കി ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കണം. തണുത്തു കഴിയുമ്പോള്‍ ചെറി, മുന്തിരി എന്നിവ ചേര്‍ത്ത് അലങ്കരിക്കാം.
കസ്റ്റാഡ് ഫ്രീസറില്‍ വച്ച് തണുപ്പിക്കരുത്. വേണമെന്നുള്ളവര്‍ക്ക് ഇതില്‍ ഏലയ്ക്ക പൊടിച്ചു ചേര്‍ക്കുകയുമാകാം.