കുലീന പരമ്പരയുടെ ഒരു കണിക പോലുമില്ലാതെ ഒറ്റയ്ക്ക് പൊരുതി ഒരു കാടിന്റെ രാജാവായ മുഫാസയുടെ കഥ. ഏറ്റവും കൂടുതൽ ആരാധകരുള്ള ഡിസ്നിയുടെ ‘ലയൺ കിംഗി’ന് ശേഷം ചിത്രത്തിന്റെ പ്രീക്വൽ ഒരുങ്ങുന്നു എന്ന വാർത്ത വളരെ ആകാംക്ഷയോടെയാണ് ലോകമെമ്പാടുമുള്ള ലയൺ കിംഗ് ആരാധകർ ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‍ലർ പ്രേക്ഷകരെ ആവേശത്തിലാക്കുകയാണ്.
കരുത്തനായ സിമ്പയുടെ ശക്തനായ പിതാവ് മുഫാസയുടെ കഥയാണ് ‘മുഫാസ: ദ ലയൺ കിംഗി’ലൂടെ പറയുന്നത്. ബാരി ജെങ്കിൻസാണ് സംവിധാനം നിർവഹിക്കുന്നത്. അനാഥനിൽ നിന്ന് മുഫാസ എങ്ങനെ അധികാരത്തിലെത്തുന്നു എന്നതും അതിലേയ്ക്കുള്ള യാത്രയുമാണ് കഥ. 1994-ൽ ഒരുങ്ങിയ ഡിസ്‌നിയുടെ ആനിമേറ്റഡ് ക്ലാസിക്, ദ ലയൺ കിംഗിനെ അടിസ്ഥാനമാക്കിയുള്ള കഥ, 2019-ൽ ജോൺ ഫാവ്‌റോ ഏറ്റെടുത്തുകൊണ്ട് ദ ലയൺ കിംഗ് വീണ്ടും ഒരുക്കി.
ബാറി ജെൻകിൻസ് ആണ് സംവിധാനം. തിരക്കഥ ജെഫ് നഥാൻസൺ. ആരോൺ പിയെറെയാണ് മുഫാസയ്ക്കു ശബ്ദം നൽകുന്നത്. സേത്ത് റോജൻ പുംബയ്ക്കും ബില്ലി ടിമോണും ശബ്ദം കൊടുക്കുന്നു. വാൾട് ഡിസ്നി പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ചിത്രം ഡിസംബർ 20ന് തിയറ്ററുകളിലെത്തും.