Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

നിതിൻ മോളി കഴിച്ച സ്പെഷ്യൽ ഡിഷിന് പിന്നിൽ ആ മലയാളി ഷെഫ്: വിനീതിന് നന്ദി പറഞ്ഞു ഷെഫിന്റെ പോസ്റ്റ്

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Apr 30, 2024, 04:06 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ‘വർഷങ്ങൾക്ക് ശേഷം’ സിനിമയുടെ മാസ് സീൻ ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, നിതിൻ മോളിയുടെ എൻട്രി. നിവിൻ പോളി അവതരിപ്പിച്ച നിവിന്‍റെ തന്നെ സ്പൂഫ്, സൂപ്പർ സ്റ്റാറായ നിതിൻ മോളിയുടെ വരവ് പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്നതായിരുന്നു. സൂപ്പർ സ്റ്റാറിന്റെ എൻട്രി റിച്ചാക്കാൻ ആഡംബര ഹോട്ടലിലിരുന്നു താരം കഴിക്കുന്ന സ്പെഷ്യൽ ഡിഷും ആകർഷകമായിരുന്നു. എന്നാൽ ആ വിഭവത്തിന് പിന്നിൽ മലയാളികളുടെ സ്വന്തം ഷെഫ് സുരേഷ് പിള്ളയാണ്.

കഴിഞ്ഞ ദിവസം വർഷങ്ങൾക്ക് ശേഷം സിനിമ കണ്ട ഷെഫ് പിള്ള വിനീത് ശ്രീനിവാസൻ തന്നെ ഫോണിലൂടെ ബന്ധപ്പെട്ടതിനെ കുറിച്ചും നിതിൻ മോളി കഴിച്ച സ്‌ലോ റോസ്റ്റഡ് ലാംബ് ഷാങ് എന്ന ഇറ്റാലിയൻ വിഭവത്തെ കുറിച്ചും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. വിനീതിന് നന്ദി അറിയിക്കുന്നതിനോടൊപ്പം അടുത്ത സിനിമയിൽ വേറെ എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിക്കാൻ മറക്കരുത് എന്നും ഇനി അഭിനയിക്കാനാണെങ്കിലും താൻ റെഡിയാണ് എന്നും ഷെഫ് പിള്ള പറയുന്നു.

ഒരു സ്‌ലോ റോസ്റ്റഡ് ലാംബ് ഷാങ് കഥ എന്ന് തുടങ്ങുന്നതാണ് ഷെഫ് പിള്ളയുടെ പോസ്റ്റ്,

ഡിസംബർ മാസം, പുതിയ പ്രോജക്ടിൻ്റെ ചർച്ചകൾക്കായി ഞാൻ ദോഹയിലാണ്… തിരക്കെല്ലാം കഴിഞ്ഞ സായാഹ്നം ഒരു കോൾ… വിനീത് ശ്രീനിവാസനാണ്…! ‘മലർവാടി ആർട്ട്സ് ക്ലബി’ലൂടെയും ‘തട്ടത്തിൻ മറയത്തി’ലൂടെയും മലയാളികളുടെ മനം കവർന്ന നമ്മുടെ വിനീത് ശ്രീനിവാസൻ. ‘ഹലോ ഷെഫ് നമസ്കാരം…’, ‘ഹാലോ ബ്രോ’, പതിവ് പോലെ എന്റെ മറുപടി… ഷെഫ് ഒരു അത്യാവശ്യമുണ്ട്…. നാളെത്തെ ഷൂട്ടിന് ഒരു ഡിഷ്‌ ഉണ്ടാക്കി തരണം. സ്ലോ റോസ്റ്റഡ് ലാംബ് ഷാങ്, പൊട്ടറ്റോ മാഷ്, വിൽറ്റഡ്‌ സ്പിനാച്ച്‌, റോസ്മേരിയും എഡിബിൾ ഫ്ലവർ ഗാർണ്ണിഷും!! ഇറ്റാലിയൻ വിഭവമാണ്.

കൊച്ചിയിലാണ്, ലൊക്കേഷനിൽ കൊണ്ട് വന്ന് പ്ലേറ്റ് ചെയ്യണം… ഇത്രയുമാണ് അദ്ദേഹത്തിന്റെ ആവശ്യം. നമ്മുടെ മെനുവിൽ ഇല്ലാത്ത വിഭവമാണ്, കൊണ്ടിനെന്റൽ ഡിഷ്‌ ആണ്, പെട്ടന്ന് ലാംബ് ഷാങ് എവിടുന്നു സംഘടിപ്പിക്കും എന്ന് മനസിൽ ഓർത്തു. തനി നാടനിൽ ഒരുക്കുന്ന ഫ്യൂഷൻ ആണല്ലോ നമ്മുടെ മാസ്റ്റർ പീസുകൾ എന്നോർത്തെങ്കിലും നമുക്ക് സെറ്റാക്കാം എന്ന് പറഞ്ഞു ഫോൺ വച്ചു.

ReadAlso:

‘ചെറുപ്പക്കാരല്ല ഇതൊന്നും ഇവിടെ കൊണ്ടുവന്നിട്ടുള്ളത്, ഇതൊക്കെ മുമ്പേ ഇവിടെയുണ്ട്’; ഷൈന്‍ ടോം ചാക്കോ

ഇന്ദ്രന്‍സ്-മീനാക്ഷി ചിത്രം ‘പ്രൈവറ്റി’ന്റെ ട്രെയ്ലര്‍ പുറത്ത്

ഷൈന്‍ ടോം ചാക്കോ ചിത്രം ‘മീശ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഹൃത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറും ഒന്നിക്കുന്ന ‘വാര്‍ 2’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി – war 2 trailer

വിനയ് ഫോർട്ട്, സണ്ണി വെയ്ൻ ചിത്രം ‘പെരുമാനി’ ഒ.ടി.ടിയിലേക്ക്

ഉടൻ തന്നെ കൊച്ചി ആർസിപിയിലെ ഷെഫ് സിജോയെ വിളിച്ചു കാര്യം പറഞ്ഞു, എവിടെയൊക്കെയോ വിളിച്ച് ആട്ടിൻ കാൽ കക്ഷി സംഘടിപ്പിച്ചു. ഇറ്റാലിയൻ തനിമ ചോരാതെ പിറ്റേന്ന് ഉച്ചക്ക് ഡിഷ്‌ പാകം ചെയ്തു. ഷൂട്ടിംഗ് പൂർത്തിയാക്കി… രാത്രിയിൽ വിനീതിന്റെ മെസേജ്.

Thank You Chef, പതിവുപോലെ ഒരു ഹൃദയം ഇട്ട് റിപ്ലൈ കൊടുത്തു.

പിന്നീടുള്ള തിരക്കിൽ അക്കാര്യം മറന്ന് പോയി. ഇന്നലെ രാത്രിയിൽ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു അത് അവസാന നിമിഷം കാൻസലായി. കൂടെയുള്ള അർജുൻ പറഞ്ഞു ഒരു സിനിമ കണ്ടാലോ? കൊച്ചിയിൽ താമസിക്കുന്ന വീട്ടിനടുത്തുള്ള ന്യൂക്ലിയ്സ് മാളിൽ 10 മണിയുടെ ഷോ കണാനായി വർഷങ്ങൾക്ക് ശേഷം ടിക്കറ്റ് എടുത്തു…! ടൈറ്റിൽ കാർഡ് സമയത്ത് ഫോണിൽ ഒരത്യാവശ്യ മെസ്സേജ് നോക്കിയിരുന്നപ്പോൾ അർജുൻ പറയുന്നു ദേ… താങ്ക്സ് പേജിൽ ഷെഫ് പിള്ള.

ഞാൻ സ്‌ക്രീനിൽ നോക്കിയപ്പോഴേക്കും അത് മാഞ്ഞു പോയിരുന്നു. ധ്യാനിന്റെയും പ്രണവിന്റെയും രസകരമായ രംഗങ്ങളിലൂടെ ആദ്യ പകുതി കഴിഞ്ഞു. നമ്മുടെ ആട്ടിൻ കാൽ എപ്പോ വരുമെന്ന ആകാംഷയിലൂടെയാണ് ഓരോ സീനും നോക്കിയിരുന്നത്. ആദ്യമായി സിനിമയിൽ മുഖം കാണിക്കുന്ന കുരുന്നു മനസ്സിൻ്റെ കൗതുകത്തോടെ.. ദേ വരുന്നു നമ്മുടെ നിവിൻ പോളി. മാസ്സ് എൻട്രി. പോഷ് കാണിക്കാനായി ഒരു ഫൈൻ ഡൈനിങ് റെസ്റ്റോറന്റിൽ ഡിന്നർ കഴിക്കാനായി ഇരിക്കുന്നു. ഓർഡർ കൊടുക്കുന്നു, ഒരു മനോഹരമായ പ്ലേറ്റിൽ നമ്മുടെ ആട്ടിൻ കാൽ… സ്ലോ റോസ്റ്റഡ് ലാംബ് ഷാങ് ആ വിഭവം പോലെ ഭംഗിയായി ഒപ്പിയെടുത്ത ദൃശ്യങ്ങൾ!

നിവിൻ കത്തിവച്ച് ആട്ടിറച്ചി മുറിച്ച്‌ കഴിക്കുന്നു… Slow Roasted lamb shanks, Mashed potatoes Wilted spinach, Read wine jus and garnished with Rosemary ,Micro green and Edible flowers

പ്രിയ സുഹൃത്തുക്കൾ ചേർന്നൊരുക്കിയ നല്ലൊരു സിനിമയുടെ രുചിയുടെ ഭാഗമായതിൽ നിറഞ്ഞ സന്തോഷം !! താങ്ക് യൂ വിനീത് ബ്രോ.. അടുത്ത സിനിമയിൽ വേറെ എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിക്കാൻ മറക്കരുത്. ഇനിയിപ്പോ അഭിനയിക്കാൻ ആളില്ലങ്കിൽ നായക വേഷമണങ്കിലും എനിക്ക് വിരോധമില്ലാട്ടോ.

Tags: Nivin PaulyVARSHANGALKKU SHESHAMVINEETH SREENIVASANCHEF SURESH PILLAI

Latest News

തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

അമൃതയിൽ പുതിയ ബാച്ച് വിദ്യാർത്ഥികളെ വരവേറ്റ് സ്കൂൾ ഓഫ് ആർട്സ്, ഹ്യുമാനിറ്റീസ് & കൊമേഴ്‌സ്

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ ഒഴിഞ്ഞുമാറാനാകില്ലെന്ന് കെസി വേണുഗോപാല്‍ എംപി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആറന്മുള വള്ളസദ്യയെ വാണിജ്യവല്‍ക്കരിക്കുകയല്ല മറിച്ച് ജനകീയവല്‍ക്കരിക്കുകയാണ് ചെയ്തത്

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തടവുകാരുടെ തടവറയില്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.