തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ജീവനക്കാരിയെ ഇടിച്ച് പരിക്കേൽപ്പിച്ച് രോഗി. എംആർഐ സ്കാനിങ് വിഭാഗത്തിലെ ജീവനക്കാരി ജയകുമാരിക്കാണ് (57) മർദനമേറ്റത്.
സ്കാനിങ്ങിനു തീയതി നൽകിയില്ലെന്നു പറഞ്ഞ് തർക്കമുണ്ടായതിനെ തുടർന്ന് രോഗി ഇടിവള കൊണ്ട് മുഖത്തിടിക്കുകയായിരുന്നു. ഇടിവള കൊണ്ട് ഇടിയേറ്റ് മുഖത്തെ എല്ലുകൾ പൊട്ടിയ ജയകുമാരിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ പൂവാർ സ്വദേശി അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.