സ്റ്റീഫൻ പറഞ്ഞത് പോലെ വെയിൽ അല്ലെ സാറേ ചൂട് കാണും… പോരാത്തതിന് ചൂട് കൊണ്ടുള്ള ഒരുപാട് പ്രശ്നങ്ങളും ..മനുഷ്യർക്ക് പോലും സഹിക്കാൻ പറ്റാത്ത ചൂട് ചൂട് കാരണം ഒന്നിനും രക്ഷയില്ല ..മിൽമ വരെകൂടി വരുന്ന ചൂട് കാരണം പിരിഞ്ഞു പോയി എന്നാണ് പറയുന്നത്.വേനല്‍ മനുഷ്യരെപ്പോലെ ജീവികള്‍ക്കും വലിയ ക്ഷീണമാണ് ഉണ്ടാക്കുന്നത്. കാര്യമായ തീറ്റയും വെള്ളവും ലഭിക്കാത്തതാണ് ക്ഷീര മേഖലയ്ക്ക് തിരിച്ചടിയായത്. നിലവില്‍ സംസ്ഥാനത്തെ പാലുല്‍പാദനത്തില്‍ വന്‍ ഇടിവുണ്ടായി എന്നാണ് മില്‍മ ചെയര്‍മാന്‍ കെ എസ് മണി വ്യക്തമാക്കുന്നത്.
എന്താലേ ..അപ്പൊ പിന്നെ മനുഷ്യന്റെ കാര്യം പറയണോ അല്ലെ ..ചൂടിനെ എങ്ങനെ പ്രതിരോധിക്കാം ..ചൂട് കാലത് എന്തൊക്കെ ശ്രദ്ധിക്കണം എനൊക്കെ നോക്കാം ..
രാവിലെ മുതൽ വൈകുന്നേരം വരെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. കത്തി നിൽക്കുന്ന സൂര്യൻ മുറ്റത്തിറങ്ങിയാൽ കത്തിച്ചു കളയുന്ന പോലെയാണ് പെരുമാറുന്നത്. സംസ്ഥാനത്ത് ഇപ്പോൾ അന്തരീക്ഷ താപം സാധാരണയിൽ കൂടുതലായി അനുഭവപ്പെടുന്നതിനാൽ തന്നെ സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണം. ഈ ചൂട് കാലത്ത് വരാനിടയുള്ള ശാരീരിക ബുദ്ധിമുട്ടുകളം പ്രതിവിധികളും പരിശോധിക്കാം.അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും.
ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം. വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേ തുടർന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. ഇങ്ങനെ ഉണ്ടായാൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
സൂര്യതാപം
സൂര്യാഘാതത്തെക്കാൾ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപമേറ്റുളള താപ ശരീര ശോഷണം. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യതാപത്തിന്റെ ലക്ഷണങ്ങൾ.
കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുന്നവരിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യതാപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊളളലും ഉണ്ടാകുകയും ചെയ്യാം. ഇവർ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളിയ ഭാഗത്ത് കുമിളകൾ ഉണ്ടെങ്കിൽ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂടു കൂടുമ്പോൾ ശരീരം കൂടുതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തിണർക്കുന്നതിനെയാണ് ഹീറ്റ് റാഷ് (ചൂട് കുരു) എന്ന് പറയുന്നത്.കുട്ടികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ഇങ്ങനെയുള്ളവർ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പ രഹിതമായി സൂക്ഷിക്കുകയും വേണം. യാത്രാവേളയിൽ വെയിൽ നേരിട്ട് ഏൽക്കാതിരിക്കുവാൻ കുട ഉപയോഗിക്കുന്നത് ശീലമാക്കുക.ചൂട് കൂടുകയും നിര്‍ജലീകരണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സലാഡുകളും മറ്റും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി പ്രത്യകം ശ്രദ്ധിക്കുന്നവരാണ് നമ്മള്‍. അധികമയി ചൂട് ഏല്‍ക്കുന്നത് സ്ട്രോക്കിനും ഹൃദയ സമ്മര്‍ദ്ദത്തിനും കാരണമാകും. ഹൃദയ സംബന്ധവും മാനസികവുമായ അവശതകള്‍ അനുഭവിക്കുന്നവരില്‍ ചൂട് ഏല്‍ക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ക്ക് വഴിവെച്ചേക്കാം.