ജപ്പാനിലെ മുനാകാത്ത പട്ടണത്തിന്റെ ഭാഗമാണ് ഒകിനോഷിമ എന്ന ദ്വീപ്. സ്ത്രീകള്‍ക്ക് ഈ ദ്വീപിൽ പ്രവേശനമില്ല . ഇത് മാത്രമല്ല ദ്വീപിന്‍റെ പ്രത്യേകത. ഇവിടെയെത്തുന്ന പുരുഷന്മാര്‍ ശുദ്ധരായി വേണം ദ്വീപില്‍ കയറാന്‍ എന്നതാണ് ഇവിടുത്തെ ആചാരം. അതും വര്‍ഷത്തിലൊരു ദിവസം, മേയ് 27-ന് 200 പുരുഷന്മാര്‍ക്കാണ് ഇവിടെ പ്രവേശനം. ദ്വീപിലെത്തുന്ന പുരുഷന്മാർ ആചാരമനുസരിച്ച് പൂർണനഗ്നരായി സ്‌നാനം ചെയ്‌ത് ശുദ്ധരായ ശേഷമെ ദ്വീപിൽ കയറാവൂ എന്ന നിബന്ധനയുമുണ്ട്.പതിനേഴാം നൂറ്റാണ്ടിൽ സ്ഥാപിക്കപെട്ടതെന്നു കരുതുന്ന, ഷിന്റോ മതവിശ്വാസികളുടെ ഒകിറ്റ്സു എന്ന ദേവാലയം ഇവിടെയുണ്ട്.
97 ഹെക്ടറാണ് ദ്വീപിന്റെ വലുപ്പം. മുനാകാത്ത ടൈഷ എന്ന ഒരു വിഭാഗം ഷിന്റോ പുരോഹിതരാണ് ഈ ദ്വീപിലെ താമസക്കാർ. വർഷത്തിൽ ഒരു ദിവസം മെയ് 27 ന്- 200 പുരുഷന്മാർക്കു മാത്രമെ ഇവിടെ പ്രവേശനം അനുവദിക്കൂ. 1904-05 -ല്‍ ജപ്പാനും റഷ്യയും തമ്മില്‍ ഒരു കടല്‍യുദ്ധം നടന്നു. അന്ന് ഒരുപാട് നാവികര്‍ കൊല്ലപ്പെട്ടു. അവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കാനാണ് ഈ ദിവസം പുരുഷന്മാര്‍ക്ക് പ്രവേശനം നല്‍കുന്നത്. പക്ഷെ, പ്രവേശിക്കാമെന്നല്ലാതെ, അവിടെയുള്ള എന്തെങ്കിലും പുറത്തേക്ക് കൊണ്ടുപോകാനോ, യാത്രയുടെ വിവരങ്ങളോ അവിടെ കണ്ട കാര്യങ്ങളോ പുറത്താരോടും പറയാനും അവകാശമില്ല. ഒരു ദേശത്തിന്റെ നിധി എന്നുതന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന എൺപതിനായിരത്തോളം വസ്‌തുക്കൾ ഈ ദ്വീപിലുണ്ട്.
ഏറ്റവും വിശേഷപ്പെട്ടതെന്നു കരുതുന്ന, ചൈനയിലെ വേയ് രാജവംശത്തിലെ കണ്ണാടി, കൊറിയയിൽ നിന്നുള്ള സ്വർണ മോതിരങ്ങൾ, പേർഷ്യൻ സ്‌ഫടികപാത്രങ്ങൾ എന്നിവയെല്ലാം ഇവിടുത്തെ അത്യപൂർവ കാഴ്‌ചകളാണ്. ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തതിനെ ചൊല്ലിയും രണ്ട് തരം വാദങ്ങളുണ്ട്. ആര്‍ത്തവരക്തം അശുദ്ധമാണെന്നതുമൂലമാണ് എന്നതാണ് ഒന്ന്. അതല്ല, അപകടം പിടിച്ച കടല്‍യാത്ര സ്ത്രീകള്‍ക്ക് കഴിയില്ല അതിനാലാണ് എന്നതു കൊണ്ടാണെന്നുമാണ് രണ്ടാമത്തേത്. ഈ മനോഹാരിത തകര്‍ക്കാന്‍ പൊതുജനങ്ങള്‍ക്ക് ഇവിടെ പ്രവേശനം അനുവദിക്കരുതെന്ന് തന്നെയാണ് ഇവിടുത്തെ പുരോഹിതരുടെ അഭിപ്രായം.