ആലപ്പുഴ: വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിന് സമീപത്തെ സിസിടിവി ക്യാമറകള്‍ നശിച്ചു. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളിലെ സ്ട്രോംഗ് റൂമിലെ കാമറകളാണ് ഇടിമിന്നലില്‍ നശിച്ചത്. വിവരം ജില്ല കലക്ടർ സ്ഥാനാർഥികളെ വിളിച്ച് അറിയിക്കുകയായിരുന്നു.
വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് എം. ലിജു റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. മിന്നലേറ്റ് സിസിടിവി കാമറകൾ നശിച്ച വിഷയവും പരാതിയിൽ ചൂണ്ടിക്കാണച്ചിട്ടുണ്ട്.
ആലപ്പുഴയിലെ ഏഴ് നിയോജകമണ്ഡലങ്ങളില്‍ നിന്നെത്തിച്ച വോട്ടിങ് യന്ത്രങ്ങളാണ് കനത്ത കാവലില്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. രണ്ടെണ്ണമൊഴികെയുള്ളവയുടെ അറ്റകുറ്റപ്പണി നടത്തി അര്‍ധരാത്രിയോടെ പ്രവര്‍ത്തനക്ഷമമാക്കി. പൂര്‍ണമായും തകര്‍ന്ന രണ്ട് ക്യാമറകള്‍ ശരിയാക്കാനായിട്ടില്ല. അവയ്ക്ക് പകരം ഇന്ന് പുതിയ ക്യാമറകള്‍ സ്ഥാപിക്കും. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ചീഫ് ഇലക്ഷന് എജന്റ് എം ലിജു രാത്രി തന്നെ വരണാധികാരിയ ജില്ലാ കലക്ടര്‍ക്ക് പരാതി നല്കി. ഈ കേന്ദ്രത്തില്‍ തന്നെയാണ് വോട്ടെണ്ണലും നടക്കുക.