ഇ​ടി​മി​ന്ന​ൽ; ആ​ല​പ്പു​ഴ​യി​ൽ വോ​ട്ടിങ് യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ച സ്ട്രോം​ഗ് റൂ​മി​ലെ കാ​മ​റ​ക​ള്‍ ന​ശി​ച്ചു

ആ​ല​പ്പു​ഴ: വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിന് സമീപത്തെ സിസിടിവി ക്യാമറകള്‍ നശിച്ചു. വോ​ട്ടിങ് യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ച ആലപ്പുഴ സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ലെ സ്‌​ട്രോം​ഗ് റൂ​മി​ലെ കാ​മ​റ​ക​ളാ​ണ് ഇ​ടി​മി​ന്ന​ലി​ല്‍ ന​ശി​ച്ച​ത്. വി​വ​രം ജി​ല്ല ക​ലക്ടർ സ്ഥാ​നാ​ർ​ഥി​ക​ളെ വി​ളി​ച്ച് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് എം. ​ലി​ജു റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. മി​ന്ന​ലേ​റ്റ് സി​സി​ടി​വി കാ​മ​റ​ക​ൾ ന​ശി​ച്ച വി​ഷ​യ​വും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ണ​ച്ചി​ട്ടു​ണ്ട്.

ആലപ്പുഴയിലെ ഏഴ് നിയോജകമണ്ഡലങ്ങളില്‍ നിന്നെത്തിച്ച വോട്ടിങ് യന്ത്രങ്ങളാണ് കനത്ത കാവലില്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. രണ്ടെണ്ണമൊഴികെയുള്ളവയുടെ അറ്റകുറ്റപ്പണി നടത്തി അര്‍ധരാത്രിയോടെ പ്രവര്‍ത്തനക്ഷമമാക്കി. പൂര്‍ണമായും തകര്‍ന്ന രണ്ട് ക്യാമറകള്‍ ശരിയാക്കാനായിട്ടില്ല. അവയ്ക്ക് പകരം ഇന്ന് പുതിയ ക്യാമറകള്‍ സ്ഥാപിക്കും. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ചീഫ് ഇലക്ഷന്‍ എജന്റ് എം ലിജു രാത്രി തന്നെ വരണാധികാരിയ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ഈ കേന്ദ്രത്തില്‍ തന്നെയാണ് വോട്ടെണ്ണലും നടക്കുക.