തിരുവനന്തപുരം: നാഷണൽ ഫിലിം അക്കാദമി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2024 ൽ സാമൂഹിക പ്രതിബദ്ധതയുള്ള കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിം ആയ കടലാഴത്തിനു വേണ്ടിയുള്ള അവാർഡും ഫലകവും വൈലോപ്പിള്ളി സംസ്കൃതി ഭവൻ മെമ്പർ സെക്രട്ടറി പി എസ് മനേക്ഷ് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലിന്റെ കൈയിൽ നിന്നും ഏറ്റുവാങ്ങുന്നു.
പ്രസ്തുത ചടങ്ങിൽ ശക്തൻ നാടാർ ഫെസ്റ്റിവൽ കോർഡിനേറ്റർ ആർഎസ് പ്രദീപ് മലയിൻകീഴ് ചന്ദ്രൻ മുരുകൻ കാട്ടാക്കട തുടങ്ങിയ ആളുകൾ പങ്കെടുത്തു. എല്ലാവർഷവും പൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന കുട്ടികളുടെ വേനൽക്കാല പരിശീലന ക്ലാസ് ആയ വിജ്ഞാന വേനലിൽ 2023 ബാച്ചിലെ കുട്ടികൾ സാക്ഷാത്കാരം ചെയ്ത പ്രസ്തുത ഷോർട്ട് ഫിലിമിന്റെ ആശയ ആവിഷ്കാരം നൽകിയത് അശ്വമേധം ജിഎസ് പ്രദീപ് ആണ് മെയ് 7 മുതൽ 11 വരെ 2024ലെ വിജ്ഞാന വേനൽ ക്ലാസുകൾ വൈലോപ്പിള്ളിയിൽ നടക്കുന്നതാണ്.