കൂടുതലും നാളികേര ചട്‌നികളാണ് മലയാളികള്‍ കൂടുതലും ഉപയോഗിക്കാറ്. ഇതില്‍ നിന്നും വ്യത്യസ്തമായി പുതിന ചട്‌നി പരീക്ഷിച്ചു നോക്കൂ. ബിരിയാണി പോലുള്ള വിഭവങ്ങള്‍ക്ക് കൂടുതല്‍ നന്നായിരിക്കും. തയ്യാറാക്കാനും വളരെ എളുപ്പം.
ആവശ്യമായ ചേരുവകള്‍
- പുതിനയില-1 കപ്പ്
- മല്ലിയില-കാല്‍ കപ്പ്
- തേങ്ങ ചിരകിയത്-കാല്‍ കപ്പ്
- പച്ചമുളക്-2
- ചെറിയുള്ളി-3
- ഇഞ്ചി-ചെറിയ കഷ്ണം
- ഉപ്പ്
- ചെറുനാരങ്ങാ നീര്
- വെള്ളം
തയ്യറാക്കുന്ന വിധം
പുതിനയിലയും മല്ലിയിലയും കഴുകി തണ്ടു നീക്കിയെടുക്കുക. ഇതും ചെറുനാരങ്ങാനീരൊഴികെയുള്ള ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ചെറുനാരങ്ങാനീര് ചേര്‍ക്കാം. മേമ്പൊടി വേണമെന്നുള്ളവര്‍ക്ക് വെള്ളത്തിനൊപ്പം അല്‍പം തൈരും പുതിന ചട്‌നിയില്‍ ചേര്‍ക്കാം