സമ്മർ വെക്കേഷൻ ആയതുകൊണ്ട് കുട്ടികൾ വീട്ടിലുണ്ടാകും. അവർക്ക് എന്ത് ഉണ്ടാക്കിക്കൊടുക്കും എന്ന ആശങ്കയിലാണോ? എന്നാൽ ഇനി ആശങ്കപ്പെടേണ്ട, എളുപ്പത്തിൽ തയ്യറാക്കാവുന്ന ബ്രെഡ് ടിക്കയുണ്ടാക്കി നോക്കൂ.
ആവശ്യമായ ചേരുവകൾ
- ബ്രെഡ്-10
- ഉരുളക്കിഴങ്ങ്-4
- പച്ചമുളക്-4
- മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാല-അര സ്പൂണ്‍
- കടുക്
- തൈര്-250 ഗ്രാം
- ഉപ്പ്
- എണ്ണ
- മല്ലിയില
തയ്യറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുക്കുക. ബ്രെഡിന്റെ വശങ്ങളിലെ ബ്രൗണ്‍ ഭാഗം മുറിച്ചു മാറ്റുക. പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് കടുകിട്ടു പൊട്ടിക്കുക. ഉടച്ചു വച്ച ഉരുളക്കിഴങ്ങ് ഇട്ട് അതിലേക്ക് മസാലപ്പൊടികളും ഉപ്പും പച്ചമുളകുംചേര്‍ത്തിളക്കണം. പിന്നീട് മല്ലയിലയും ചേര്‍ക്കാം.
തൈര് അരിച്ചെടുത്ത് ബ്രെഡിന്റെ ഒരു ഭാഗത്ത് പുരട്ടുക. ഇതിന് മുകളില്‍ ഉരുളക്കിഴങ്ങ് മസാല പുരട്ടുക. മറ്റൊരു ബ്രെഡ് കഷ്ണമെടുത്ത് ഇതേ രീതിയില്‍ തൈര് പുരട്ടി ഉരുളക്കിഴങ്ങ് മസാല പുരട്ടണം. ഒരു ബ്രെഡില്‍ മറ്റേ ബ്രെഡ് മസാല ഉള്ളിലേക്കു വരത്തക്ക വിധം വയ്ക്കുക. ഇത് നാലു കഷ്ണമായി മുറിയ്ക്കാം. ഒരു നോണ്‍ സ്റ്റിക് തവയില്‍ അല്‍പം നെയ്യ് പുരട്ടി ഇരുവശവും മൊരിച്ചെടുക്കാം.
എണ്ണയില്‍ വറുക്കാത്തതു കൊണ്ട് ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. മൊരിച്ചെടുക്കാതെയും ഇത് ഉപയോഗിക്കാം. ബ്രെഡിന്റെ മധുരം വേണ്ടെന്നുള്ളവര്‍ക്ക് സാന്റ്‌വിച്ച് ബ്രെഡ് ഉപയോഗിക്കാം