വളരെ എളുപ്പത്തിൽ ചൈനീസ് രുചിയിൽ ഒരു ഫ്രൈഡ് റൈസ്

ചൈനീസ് ഭക്ഷണത്തിന്റെ രുചി മിക്കവാറും പേര്‍ക്ക് ഇഷ്ടമാണ്. ചൈനീസ് രുചിയിൽ ഒരു ഫ്രൈഡ് റൈസ് തയ്യറാക്കിയാലോ? കുട്ടികള്‍ക്കും ബാച്ചിലേഴ്‌സിനുമെല്ലാം എളുപ്പത്തില്‍ ലഞ്ച് ബോക്‌സ് ഒരുക്കാനാകും.

ആവശ്യമായ ചേരുവകള്‍

  • വേവിച്ച ചോറ്- രണ്ടു കപ്പ്
  • സവാള-2
  • കാപ്‌സിക്കം-1
  • ക്യാരറ്റ്-2
  • പച്ചമുളക്
  • സോയാസോസ്
  • ടൊമാറ്റോ സോസ്
  • ചില്ലി സോസ്
  • കുരുമുളകു പൊടി
  • ഉപ്പ്
  • എണ്ണ
  • മല്ലിയില

തയ്യറാക്കുന്ന വിധം

പച്ചക്കറികള്‍ ചെറുതായി മുറിച്ചെടുക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി പച്ചക്കറികള്‍ ഇതിലിട്ട് രണ്ടുമൂന്നൂ മിനിറ്റ് വഴറ്റുക. പിന്നീട് ഇതിലേക്ക് ഉപ്പ്, കുരുമുളകുപൊടി, സോയാസോസ്, ടൊമാറ്റോ സോസ്, ചില്ലി സോസ് എന്നിവ ചേര്‍ക്കണം. നല്ലപോലെ ഇളക്കിയ ശേഷം ഇതിലേക്ക് വേവിച്ചുവച്ചിരിക്കുന്ന ചോറ് വയ്ക്കണം. പിന്നീടെല്ലാം കൂടി ഇളക്കി രണ്ടു മിനിറ്റ് പാകം ചെയ്യുക. ഫ്രൈഡ് റൈസ് റെഡി. ഇതിലേക്ക് മല്ലിയില ചേര്‍ത്ത് അലങ്കരിക്കാം.

അരി വേവിക്കുന്നതിനു മുന്‍പ് വേണമെങ്കില്‍ അല്‍പം നെയ് ചേര്‍ത്ത് ചൂടാക്കിയ ശേഷം വേവിക്കാം. വേവ് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ബസ്മതി, ബിരിയാണി അരി ഉപയോഗിച്ചാല്‍ കൂടുതല്‍ സ്വാദ് ലഭിക്കും.