ചിക്കൻ പ്രേമികളാണ് പലരും, ചിക്കൻ മാത്രം മതി അന്നത്തെ ദിവസം തന്നെ കുശാലായി. ഇത്തരക്കാര്‍ക്കുവേണ്ടി ഒരു കിടിലൻ റെസിപ്പി നോക്കിയാലോ? ചൂടേറിയ ഒരു ചിക്കന്‍ സ്നാക്സ്, ചിക്കന്‍ പക്കോഡ പരീക്ഷിച്ചു നോക്കു.
ആവശ്യമായ ചേരുവകള്‍
- ബോണ്‍ലെസ് ചിക്കന്‍-കാല് കിലോ
- സവാള-2
- വെളുത്തുള്ളി-6
- ഇഞ്ചി-1 കഷ്ണം
- പച്ചമുളക്-4
- കുരുമുളകു പൊടി-2 സ്പൂണ്‍
- കോണ്‍ഫ്ളോര്‍-4 സ്പൂണ്‍
- ബ്രഡ് ക്രംമ്പ്സ്
- ഉപ്പ്
- കറിവേപ്പില
- എണ്ണ
തയ്യറാക്കുന്ന വിധം
ചിക്കന്‍ കഴുകി വൃത്തിയാക്കി മിക്സിയില്‍ മിന്‍സ് ചെയ്തെടുക്കുക. അല്ലെങ്കില്‍ നല്ലപോലെ അരിയുകയും ചെയ്യാം. സവാള, ഇഞ്ചി, വെളുത്തുള്ളി, ചിക്കന്‍ എന്നിവ ഒരുമിച്ച് മിക്സിയില്‍ ചെറുതായി അരച്ചെടുക്കുക. ഇതിലേക്ക് ഉപ്പ്, കുരുമുളകുപൊടി, പച്ചമുളക്, കറിവേപ്പില, എന്നിവ ചേര്‍ക്കാം. ഇതിലേക്ക് കോണ്‍ഫ്ളോര്‍ ചേര്‍ക്കണം. ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം. ഇതെല്ലാം കൂടി കൂട്ടിച്ചേര്‍ത്ത ശേഷം മിശ്രിതം ചെറിയ ബോളുകളാക്കുക. ഇത് ബ്രഡ് ക്രംമ്പ്സില്‍ ഉരുട്ടിയെടുക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇത് ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്തെടുക്കുക. സോസില്‍ മുക്കിക്കഴിക്കാന്‍ ചൂടേറിയ ചിക്കന്‍ പക്കോഡ റെഡി.
ബ്രഡ് ക്രംമ്പ്സിന് പകരം റസ്ക് പൊടിയും ഉപയോഗിക്കാം. തീ കുറച്ചു വച്ചു വേണം പക്കോഡ ഉണ്ടാക്കാന്‍. അല്ലെങ്കില്‍ ചിക്കന്‍ ശരിക്കു വേവില്ല. അതുപോലെ ചെറിയ ബോളുകളാക്കിയാലേ ചിക്കന്‍ പക്കോഡ് ശരിയായി വേവൂ.