പലരുടേയും ഇഷ്ടവിഭവമാണ് ബീഫ്. വളരെ എളുപ്പത്തില്‍ തയ്യറാക്കാവുന്ന ഒരു ബീഫ് ഉലര്‍ത്തിയതിന്റെ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ബീഫ്-1 കിലോ
- സവാള-4
- തക്കാളി-2
- പച്ചമുളക്-4
- മല്ലിപ്പൊടി-2 ടീസ്പൂണ്‍
- മുളകുപൊടി-1 സ്പൂണ്‍
- മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
- കുരുമുളക്-1 സ്പൂണ്‍
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-1 സ്പൂണ്‍
- മീറ്റ് മസാല-2 സ്പൂണ്‍
- ഉപ്പ്-ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
ബീഫ് ചെറിയ കഷ്ണങ്ങളായി മുറിച്ച് കഴുകി വയ്ക്കുക. ഇതില്‍ ഉപ്പ്, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, കുരുമുളകു പൊടി എന്നിവ പുരട്ടി അരമണിക്കൂര്‍ വയ്ക്കണം. ഇത് കുക്കറില്‍ വേവിച്ചെടുക്കുക.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേര്‍ക്കണം. ഇത് നല്ലപോലെ മൂത്ത മണം വരുമ്പോള്‍ തക്കാളി ചേര്‍ത്ത് വഴറ്റുക. തക്കാളി വെന്തുടഞ്ഞാല്‍ മീറ്റ് മസാല ചേര്‍ത്ത് ഇളക്കുക. പിന്നീട് വേവിച്ചുവച്ചിരിക്കുന്ന ഇറച്ചി ചേര്‍ത്ത് അല്‍പനേരം വേവിക്കുക. ഇറച്ചിയില്‍ ചാറ് പിടിച്ചുകഴിഞ്ഞാല്‍ കറിവേപ്പിലയും ചേര്‍ത്ത് വാങ്ങി വയ്ക്കാം.
സവാള ഇഷ്ടമുള്ളവര്‍ക്ക് പാകം ചെയ്ത ശേഷം എണ്ണയില്‍ സവാള നീളത്തിലരിഞ്ഞ് വറുത്തുചേര്‍ക്കാം. സ്വാദു കൂടും.