വേനല്‍ക്കാലം വന്നില്ലേ, ഉള്ളം തണുപ്പിക്കാൻ ഒരു കുൽഫി തയ്യറാക്കിയാലോ? തണുപ്പിനൊപ്പം സ്വാദും മധുരവുമുള്ള കുല്‍ഫി എല്ലാവര്ക്കും ഇഷ്ടമാകും. വളരെ എളുപ്പത്തിൽ തയ്യറാക്കാവുന്ന ഒരു പദം കുൽഫി തയ്യറാക്കാം.
ആവശ്യമായ ചേരുവകൾ
- പാല്-3 ലിറ്റര്‍
- പഞ്ചസാര-മുക്കാല്‍ കപ്പ്
- വറുത്ത ബദാം-അരക്കപ്പ് (നീളത്തില്‍ ചെറിയ കഷണങ്ങളാക്കിയത്)
- ഏലയ്ക്കാപൊടി
തയ്യറാക്കുന്ന വിധം
അടിഭാഗം കട്ടിയുള്ള ഒരു പാത്രത്തില്‍ പാല് തിളപ്പിക്കുക. നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം. ഇത് നേര്പകുതിയായാല് ഗ്യാസ് ഓഫാക്കാം. ഇതിലേക്ക് പഞ്ചസാര, ബദാം, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ക്കുക. നല്ലപോലെ ഇളക്കുക. ചൂടാറിക്കഴിഞ്ഞാല്‍ ഇത് കോണ്‍ ഷേപ്പിലുള്ള ഐസ് ട്രേയിലേക്കു മാറ്റാം. ഇത് ഫ്രീസറില്‍ വച്ച് ആറേഴു മണിക്കൂര്‍ തണുപ്പിക്കുക. കട്ടിയായിക്കഴിഞ്ഞാല്‍ ഉപയോഗിക്കാം. ഏത് ഷേപ്പില്‍ വേണമെങ്കിലും ഇത് ഉണ്ടാക്കാം.
ബദാമിനൊപ്പം പിസ്തയും വേണമെന്നുള്ളവര്‍ക്ക് ചേര്‍ക്കാം. ഏലയ്ക്കയുടെ സ്വാദിഷ്ടപ്പെടുന്നതിനനുസരിച്ച് ഏലയ്ക്കാപൊടി കൂടുതലോ കുറവോ ചേര്‍ക്കാം.