ചുട്ടുപൊള്ളുന്ന ചൂടിൽ ശരീരത്തിനും മനസ്സിനും ഒന്ന് തണുപ്പേകാൻ ഒരുഗ്രൻ ലൈം സോഡാ തയ്യാറാക്കിയാലോ? വളരെ പെട്ടെന്ന് തയ്യറാക്കാവുന്ന ഒരു ലൈം സോഡാ റെസിപ്പി നോക്കു.
ആവശ്യമായ ചേരുവകൾ
- ചെറുനാരങ്ങാ – ഒരുകഷ്ണം
- ഉപ്പ് – അരസ്പൂൺ (ആവശ്യത്തിന് )
- ക്ലബ്സോഡ തണുപ്പിച്ചത്
തയ്യറാക്കുന്ന വിധം
ഒരു ഗ്ലാസിൽ നാരങ്ങ പിഴിഞ്ഞോഴിക്കണം. ആവശ്യത്തിനുള്ള ഉപ്പും സോഡായും ഒഴിച്ച് പെട്ടന്ന്തന്നെ ഒന്നിളക്കിയ ശേഷം കുടിക്കാം.ദാഹം പമ്പ കടക്കുമെന്ന് മാത്രമല്ല പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു കുളിർമയും ഉന്മേഷവും ഹോ!ഓടിഅടുക്കുക തന്നെ ചെയ്യും.എന്നിരുന്നാലും അമിതമായി കഴിക്കുന്നത് അത്ര നല്ലതല്ല (ക്ലബ്സോഡാ എല്ലാ സൂപ്പർമാർക്കറ്റുകളിലും ലഭ്യമാണ് ).