ലളിത പാചകത്തിനുള്ള ഒരു വഴിയാണ് മുട്ട. സാധാരണ മുട്ടകറിയിൽ നിന്നും അല്പം വ്യത്യസ്തമായി വറുത്തരച്ച മുട്ടകറി തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മുട്ട-4 (പുഴുങ്ങി തൊണ്ടു കളഞ്ഞത്)
- സവാള-2
- തക്കാളി-1
- പച്ചമുളക്-2
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
- മല്ലിപ്പൊടി-അര സ്പൂണ്‍
- മുളകുപൊടി-1 സ്പൂണ്‍
- മല്ലിപ്പൊടി- 1 സ്പൂണ്‍
- കുരുമുളകുപൊടി-അര സ്പൂണ്‍
- ചെറുനാരങ്ങാനീര്-അര സ്പൂണ്‍
- തേങ്ങ ചിരകി വറുതരച്ചത്-2 സ്പൂണ്‍
- വെളിച്ചെണ്ണ
- കറിവേപ്പില
- മല്ലിയില
- ഉപ്പ്
തയ്യറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാളയിട്ട് വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ചേര്‍ക്കണം.
സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ മസാലപ്പൊടികള്‍ ചേര്‍ക്കുക. ഇത് നന്നായി മൂത്തു കഴിയുമ്പോള്‍ തക്കാളി, പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ക്കണം. ഇതിലേക്ക് അല്‍പം വെള്ളമൊഴിച്ച് കുറച്ചു നേരം വേവിക്കുക. പിന്നീട് ഇതിലേക്ക് വറുത്തരച്ച തേങ്ങ ചേര്‍ക്കണം.
പുഴുങ്ങി വച്ചിരിക്കുന്ന മുട്ട രണ്ടായി മുറിച്ച് ഇതിലേക്കു ചേര്‍ക്കണം. ചാറ് കുറുകി മുട്ടയില്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കണം. ഇതിലേക്ക് നാരങ്ങാനീര് ചേര്‍ക്കുക. മല്ലിയില കൊണ്ട് അലങ്കരിക്കാം. ചപ്പാത്തി, ചോറ് എന്നിവയ്‌ക്കൊപ്പം കഴിക്കാം.
തേങ്ങ വറുക്കുമ്പോള്‍ അല്‍പം കറിവേപ്പില, ചുവന്ന മുളക് എന്നിവ ചേര്‍ക്കുന്നത് സ്വാദു കൂട്ടും.