നാടന്‍ ഭക്ഷണത്തോട് മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ട്ടം തന്നെയുണ്ട്. മീനായാലും ഇറച്ചിയായാലും ഏതുതരം ഭക്ഷണവും ആയിക്കോട്ടെ നാടൻ ഭക്ഷണത്തോട് പ്രിയമേറും. തനി നാടനായ ചിക്കന്‍ കറി പരീക്ഷിച്ചു നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചിക്കന്‍-അരക്കിലോ
- സവാള-3
- തക്കാളി-2
- പച്ചമുളക്-5
- ചെറിയ ഉള്ളി-10
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 1 സ്പൂണ്‍
- മുളകുപൊടി, മല്ലിപ്പൊടി- 1 സ്പൂണ്‍
- മഞ്ഞള്‍-അര സ്പൂണ്‍
- ഗരം മസാല-1 സ്പൂണ്‍
- ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില, മല്ലിയില-ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
ചിക്കന്‍ കഴുകി വൃത്തിയാക്കി മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി വയ്ക്കുക. ചെറിയ ഉള്ളി, പച്ചമുളക് എന്നിവ അരച്ച് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് ഇറച്ചിയില്‍ പുരട്ടി 1 മണിക്കൂര്‍ വയ്ക്കുക. ഒരു പാത്രത്തില്‍ വെളിച്ചെണ്ണയൊഴിച്ച് കുടുകു പൊട്ടിച്ച് സവാള വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല കറിവേപ്പില എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കണം. പിന്നീട് തക്കാളി അരിഞ്ഞിടണം. ഇത് നല്ലപോലെ ഉടയുമ്പോള്‍ ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്ത് വേവിക്കുക. ചാറു കുറുകി പാകമാകുമ്പോള്‍ വാങ്ങി വയ്ക്കണം. ചോറ്, ചപ്പാത്തി എന്നിവയ്‌ക്കൊപ്പ്ം ഉപയോഗിക്കാം. മേമ്പൊടി അല്‍പം വ്യത്യസ്തമായ രുചി വേണമെങ്കില്‍ മല്ലിയില കൂടി ചേര്‍ക്കാം. ചെറുചൂടിലാണ് ചിക്കന്‍ പാകം ചെയ്യേണ്ടത്.