ചപ്പാത്തിക്കൊപ്പവും ബ്രെഡിനൊപ്പവും കഴിയ്ക്കാവുന്ന ഒരു സ്‌പൈസി എഗ് ഫ്രൈ

സമ്പൂര്‍ണ പോഷകാഹാരമെന്നാണ് മുട്ടയെ വിശേഷിപ്പിക്കുന്നത്. വേഗത്തില്‍ പാചകം ചെയ്യാന്‍ കഴിയുന്ന ഒരു ഭക്ഷണസാധനം കൂടിയാണിത്. ചപ്പാത്തിക്കൊപ്പവും ബ്രെഡിനൊപ്പവും കഴിയ്ക്കാവുന്ന ഒരു സ്‌പൈസ് എഗ് ഫ്രൈ തയ്യാറാക്കി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • പുഴുങ്ങിയ മുട്ട -3
  • സവാള-1
  • തക്കാളി-1 (അരച്ചത്)
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-1 സ്പൂണ്‍
  • കുരുമുളകു പൊടി-അര സ്പൂണ്‍
  • ജീരകപ്പൊടി- 1 സ്പൂണ്‍
  • മുളകുപൊടി-1 സ്പൂണ്‍
  • എണ്ണ, ഉപ്പ്- ആവശ്യത്തിന്
  • ഡ്രൈ മാംഗോ പൗഡര്‍- അര സ്പൂണ്‍
  • കറിവേപ്പില-1 തണ്ട്
  • മല്ലിയില-കുറച്ച്

തയ്യറാക്കുന്ന വിധം

മുട്ടയുടെ തോടു കളഞ്ഞ് നീളത്തില്‍ രണ്ടു കഷണങ്ങളാക്കി മുറിക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള, കറിവേപ്പില എന്നിവയിട്ട് വഴറ്റുക. ഇതിലേക്ക് കുരുമുളക്, മുളക്, ജീരകപ്പൊടികള്‍ ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി തക്കാളി പേസ്റ്റ്, മാംഗോ പൗഡര്‍, ഉപ്പ് എന്നിവ ചേര്‍ക്കണം. ഇതിലേക്ക് മുട്ട കഷണങ്ങള്‍ ചേര്‍ക്കണം. ചാറ് നല്ലപോലെ കുറുകി മുട്ടയില്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. ഇതിലേക്ക് മല്ലിയില ചേര്‍ക്കാം.

മുട്ട കഷണങ്ങളാക്കി ഇരുഭാരത്തും കുരുമുളകു പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് അല്‍പം എണ്ണയില്‍ ചെറുതായി വഴറ്റാം. ഇതിന് ശേഷം ചാറില്‍ ചേര്‍ത്താന്‍ രുചി കൂടും.