കബാബ് എന്നു കേട്ടാല്‍ നോണ്‍ വെജ് ആയിരിക്കും സാധാരണ മനസിലെത്തുക. എന്നാല്‍ വെജിറ്റബിള്‍ കബാബുമുണ്ട്. എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ഒരു വെജിറ്റബിള്‍ കബാബ് റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- ഉരുളക്കിഴങ്ങ്-4
- ഗ്രീന്‍പീസ്-1 കപ്പ്
- സവാള-1
- പച്ചമുളക്-2
- ഇഞ്ചി അരച്ചത്-1 സ്പൂണ്‍
- ഡ്രൈ മാംഗോ പൗഡര്‍-അര സ്പൂണ്‍
- ഗരം മസാല-1 സ്പൂണ്‍
- കോണ്‍ഫ്‌ളോര്‍-2 സ്പൂണ്‍
- എണ്ണ
- ഉപ്പ്
തയ്യറാക്കുന്ന വിധം
ഉരുളക്കിഴങ്ങും ഗ്രീന്‍പീസും വേവിച്ചുടയ്ക്കുക. ഇതും എണ്ണയൊഴികെ ബാക്കിയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് കുഴയ്ക്കുക. പാത്രത്തില്‍ എണ്ണ തിളപ്പിക്കുക. കുഴച്ച മിശ്രിതം ചെറിയ ബോളുകളാക്കി എണ്ണയില്‍ വറുത്തു കോരുക. ചെറിയ ബ്രൗന്‍ നിറം വരുന്നതു വരെ വറുക്കണം. വെജിറ്റബിള്‍ കബാബ് റെഡി. ഇത് സോസിന്റെ കൂടെ കഴിയ്ക്കാം. മേമ്പൊടി കബാബിന്റെ പോഷകഗുണം കൂട്ടണമെങ്കില്‍ ചീരയും അരിഞ്ഞു ചേര്‍ക്കാം.