വാഹനങ്ങളിൽ ജനപ്രീതി നേടിയിരിക്കുന്ന സ്കോഡ വീണ്ടും വാഹനപ്രേമികളുടെ മനസിൽ ഇടംപിടിക്കാനൊരുങ്ങുകയാണ്. യാത്രകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ യാത്രക്കാർക്ക് അപകടം സംഭവിക്കാതിരിക്കാനായി മികച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഓരോ മാസവും മികച്ച വില്‍പ്പന നേടുന്ന കുഷാഖ് (Skoda Kushaq) മിഡ്‌സൈസ് എസ്‌യുവിയും സ്ലാവിയ (Skoda Slavia) സെഡാനിന്റെയും MY24 അപ്‌ഡേറ്റിന്റെ ഭാഗമായി വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സ്‌കോഡ.
ചെക്ക് റിപബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡക്ക് ഇന്ത്യയില്‍ പുതുജീവനേകിയത് ഇന്ത്യ 2.0 പ്രൊഡക്ട് പോര്‍ട്‌ഫോളിയോയാണ്. ഫ്രണ്ടില്‍ ഡ്രൈവര്‍ക്കും പാസഞ്ചര്‍ക്കും പവര്‍ സീറ്റുകള്‍, ഇലുമിനേറ്റഡ് ഫുട്വെല്‍, സ്‌കോഡ പ്ലേ ആപ്പുകള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 25.4 cm ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവയായിരുന്നു ഫീച്ചര്‍ അപ്‌ഡേറ്റുകള്‍.
എന്നാല്‍ ഇവ ആംബിഷന്‍ ട്രിമ്മിന് മുകളിലേക്കാണ് വാഗ്ദാനം ചെയ്യുന്നതെന്ന് മാത്രം. എന്നാല്‍ ഇപ്പോൾ കുഷാഖിനും സ്ലാവിയയ്ക്കും ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
കുഷാഖും സ്ലാവിയയും മെയിഡ് ഫോര്‍ ഇന്ത്യ, റെഡി ഫോര്‍ വേള്‍ഡ് MQB-AO-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 2021 ജൂലൈയിലാണ് കുഷാഖ് വിപണിയിലെത്തിയത്. 2022 മാര്‍ച്ചിലായിരുന്നു സ്ലാവിയയുടെ ലോഞ്ച്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഇരുകാറുകളുടെയും ഉയര്‍ന്ന വേരിയന്റുകള്‍ ചില സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ ചേര്‍ത്ത് അപ്ഡേറ്റ് ചെയ്തിരുന്നു.
സ്ലാവിയയുടെയും കുഷാഖിന്റെയും ബേസ് വേരിയന്റുകളില്‍ പോലും ഇനിമുതല്‍ 6 എയര്‍ബാഗുകളുടെ സുരക്ഷയുണ്ടാകും. കുഷാഖിന്റെ ആക്ടീവ് ട്രിമ്മില്‍ നിന്ന് തുടങ്ങി സ്‌റ്റൈല്‍, അംബീഷന്‍, സ്‌റ്റൈല്‍, മൊണ്ടെ കാര്‍ലോ എലഗന്‍സ് എന്നിവയിലെല്ലാം ഇനി 6 എയര്‍ബാഗ് ലഭിക്കും. സ്ലാവിയ സെഡാന്‍ ആക്ടീവ് ട്രിം മുതല്‍ എലഗന്‍സ് എഡിഷനില്‍ വരെ 6 എയര്‍ബാഗുകള്‍ ഉണ്ടായിരിക്കും. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ ഇതിനോടകം 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ കാറുകളാണ് ഇവയെന്നതാണ് ശ്രദ്ധേയം.
ഇതുവരെ ഈ രണ്ട് കാറുകളും ഡ്യുവല്‍ എയര്‍ബാഗുകളായിരുന്നു സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിരുന്നത്. ടോപ്പ് എന്‍ഡ് വേരിയന്റുകളില്‍ മാത്രമായിരുന്നു 6 എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്തിരുന്നത്. ഇതുകൂടാതെ, മോഡലുകളില്‍ മാറ്റങ്ങളൊന്നുമില്ല. ഇപ്പോള്‍ ബേസ് മുതല്‍ റേഞ്ച് ടോപ്പിംഗ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കുക വഴി കമ്പനിയുടെ ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും ഉപഭോക്താവിന്റെ സംരക്ഷണത്തിലും ക്ഷേമത്തിലും തങ്ങള്‍ പ്രത്യേക ശ്രദ്ധയുന്നുന്നുവന്ന കാര്യം ഊട്ടിയുറപ്പിക്കുകയാണ്.
ഈ രണ്ട് വാഹനങ്ങളില്‍ ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റത്തോട് കൂടിയ എബിഎസ്, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, മള്‍ട്ടി കൊളിഷന്‍ ബ്രേക്കിംഗ്, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക് സിസ്റ്റം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, റിയര്‍ ഡീഫോഗര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ആന്റി തെഫ്റ്റ് അലാറം, എഞ്ചിന്‍ ഇമ്മൊബിലൈസര്‍ എന്നീ സംവിധാനങ്ങള്‍ ഉണ്ട്.
അധിക എയര്‍ബാഗുകള്‍ ഉള്‍പ്പെടുത്തിയതല്ലാതെ മോഡലുകളുടെ വില മാറ്റമില്ലാതെ തുടരുന്നു. 11.99 ലക്ഷം രൂപ മുതലാണ് കുഷാഖ് എസ്‌യുവിയുടെ വില ആരംഭിക്കുന്നത്. 11.64 ലക്ഷം രൂപ മുതലാണ് സ്ലാവിയയുടെ പ്രാരംഭ വില തുടങ്ങുന്നത്. ഇത് എക്‌സ്‌ഷോറൂം വിലകളാണ്. 1.0 ലിറ്റര്‍ TSI, 1.5 ലിറ്റര്‍ TSI എന്നിങ്ങനെ ഒരേ എഞ്ചിന്‍ ഓപ്ഷനുകള്‍ ഇരുമോഡലുകളും പങ്കിടുന്നു. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് DSG എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.
സ്‌കോഡ അവരുടെ ഇന്ത്യ 2.0 കാറുകള്‍ക്ക് 6 എയര്‍ബാഗുകള്‍ പ്രഖ്യാപിച്ചതിനാല്‍ ഫോക്‌സ്‌വാഗണും വരും ആഴ്ചകളില്‍ അവരുടെ ടൈഗൂണ്‍, വെര്‍ട്ടിസ് മോഡലുകള്‍ക്ക് 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാക്കാന്‍ സാധ്യതയുണ്ട്. സ്‌കോഡ അടുത്ത വര്‍ഷം കുഷാഖ്, സ്ലാവിയ മോഡലുകള്‍ മുഖംമിനുക്കി വിപണിയില്‍ ഇറക്കാന്‍ സാധ്യതയുണ്ട്. ലെവല്‍ 2 ADAS ആയിരിക്കും പ്രധാന കൂട്ടിച്ചേര്‍ക്കല്‍.
സ്ലാവിയ മാറ്റുരയ്ക്കുന്ന മിഡ്‌സൈസ് സെഡാന്‍ വിഭാഗത്തില്‍ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ എന്നിവ ഈ സേഫ്റ്റി സിസ്റ്റംസ് വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ കുഷാഖിന്റ എതിരാളികളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ് എന്നിവയിലും ലെവല്‍ 2 ADAS വരുന്നു. ഈ ഒരു സാഹചര്യത്തില്‍ എതിരാളികളോട് മുട്ടിനില്‍ക്കാന്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ ഈ സുരക്ഷാ സവിശേഷത ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്.