പല്ലൊന്നു പുറത്തു കാണിച്ചു ചിരിക്കാൻ പലർക്കും മടിയാണ് കാരണം വേറൊന്നുമല്ല പല്ലിലെ കറയാണ് വില്ലൻ. അമിതമായി കുടിക്കുന്ന ചായ, കാപ്പി എന്നിവയുടെ കറ, സിഗരറ്റിന്റെ കറ തുടങ്ങിയവയെല്ലാം പല്ലിൽ പറ്റി പിടിക്കാറുണ്ട്
ഇത് ചിരി കുറക്കുകയും നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തെ മാത്രമല്ല നമ്മുടെ സൗന്ദര്യത്തേയും വളരെ ദോഷകരമായാണ് ബാധിക്കുക.
പല്ലിലെ കറ ആരോഗ്യത്തിനും ഇത് വില്ലനാവുന്നുണ്ട്. പല്ലിന്റെ ആരോഗ്യം ക്ഷയിക്കുന്നതിനും പല്ലില്‍ പോട് ദന്തക്ഷയം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും ഇത് കാരണമാകുന്നു. അതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ പല്ലില്‍ കണ്ടാല്‍ അതിനെ ഉടന്‍ തന്നെ മാറ്റണം. അല്ലെങ്കില്‍ അത് മറ്റ് പല്ലിലേക്കും വ്യാപിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഏത് വിധത്തിലും പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പല്ലിലെ തിളക്കം നിലനിര്‍ത്തുന്നതിനും കറ മാറ്റുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ദിവസവും പല്ല് തേക്കുക
പല്ല് ദിവസവും തേക്കുന്നതിന് ശ്രദ്ധിക്കുക. ഇത് എല്ലാ വിധത്തിലും പല്ലിന്റെ തിളക്കം നിലനിര്‍ത്തുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുന്‍പും രാത്രി അത്താഴത്തിന് ശേഷവും പല്ല് തേക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല ദിവസവും രണ്ട് നേരം പല്ല് തേക്കുന്നത് പല്ലിലെ കറയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
ഫ്‌ളൂറൈഡ് ടൂത്ത് പേസ്റ്റ്
ഫ്‌ളൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക. ഇത് പല്ലിലെ പോട് അകറ്റി മഞ്ഞ നിറത്തെ ഇല്ലാതാക്കി പല്ലിലെ കറയെ പൂര്‍ണമായും മാറ്റുന്നു. പല്ലിന്റെ ഇനാമല്‍ സ്‌ട്രോംങ് ആക്കുന്നതിന് ഇത് സഹായിക്കുന്നു. പല്ലില്‍ പോട് ഉള്ള സ്ഥലത്ത് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. മാത്രമല്ല ഇത് ബാക്ടീരിയ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
ടാര്‍ടാര്‍ കണ്ട്രോള്‍ ടൂത്ത് പേസ്റ്റ്
പല്ലിലെ കറ കളയുന്ന തരത്തിലുള്ള ടൂത്ത് പേസ്റ്റ് ഉണ്ട്. ഇതിന്റെ ഉപയോഗം ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ഫോസ്‌ഫേറ്റ്, സിങ്ക് തുടങ്ങിയവ ആരോഗ്യ പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് സഹായിക്കുന്നു. അത് വിധത്തിലും ഇത് ആരോഗ്യമുള്ള തിളക്കമുള്ള കറയില്ലാത്ത പല്ലിന് സഹായിക്കുന്നു.
ഉപ്പും ബേക്കിംഗ് സോഡയും
ഉപ്പും ബേക്കിംഗ് സോഡയും മിക്‌സ് ചെയ്ത് ഇത് കൊണ്ട് പല്ല് തേക്കുക. ഇത് ചെയ്യുന്നത് ആരോഗ്യമുള്ള തിളക്കമുള്ള പല്ലുകള്‍ ലഭിക്കുന്നതിന് സഹായിക്കുന്നു. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് ഈ മിശ്രിതം കൊണ്ട് പല്ല് തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പല്ലിലെ കറ പെട്ടെന്ന് മാറ്റുന്നതിന് ഈ മിശ്രിതം ഒരാഴ്ച തേച്ചാല്‍ മതി. അപ്പോള്‍ തന്നെ ഇത് ആരോഗ്യമുള്ള കറയില്ലാത്ത പല്ലുകള്‍ നല്‍കുന്നു.
കറ്റാര്‍ വാഴ, ഗ്ലിസറിന്‍
കറ്റാര്‍വാഴയും ഗ്ലിസറിനും മിക്‌സ് ചെയ്ത് പല്ല് തേക്കുന്നത് പല്ലിലെ കറയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ബേക്കിംഗ് സോഡയും ഇതില്‍ മിക്‌സ് ചെയ്യണം. ഇത് പല്ലിന് തിളക്കവും സൗന്ദര്യവും നല്‍കുന്നു. അതോടൊപ്പം കറയെ പൂര്‍ണമായും ഇളക്കി മാറ്റുന്നു. ഒരാഴ്ച കൃത്യമായി തേച്ചാല്‍ മതി പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.
ബേക്കിംഗ് സോഡയും ഉപ്പും
പല്ലിന്റെ കറ കളയാനുള്ള നല്ലൊരു വഴിയാണ് ബേക്കിംഗ് സോഡയും ഉപ്പും. ബേക്കിംഗ് സോഡയില്‍ അല്‍പം ഉപ്പു ചേര്‍ത്ത് വെള്ളവും കലര്‍ത്തി പേസ്റ്റാക്കുക. ഇത് ഉപയോഗിച്ചു ബ്രഷ് ചെയ്യാം. ഇത് അടുപ്പിച്ച് ഉപയോഗിയ്ക്കുകയുമരുത്. പല്ലിന്റെ ഇനാമലിന് ഇതു കേടുണ്ടാക്കും. ഇടയ്ക്കിടെ ഉപയോഗിയ്ക്കാം. പല്ലിനു വെളുപ്പു ലഭിയ്ക്കാനും ഇത് നല്ലൊരു വഴിയാണ്.
കടുകെണ്ണ
കടുകെണ്ണ പല്ലിലെ കറകള്‍ നീക്കാനും പല്ലിന് നിറം നല്‍കാനുമുള്ള എളുപ്പ വഴിയാണ്. കടുകെണ്ണയില്‍ ഒരു നുള്ള് ഉപ്പ്, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇതു പേസ്റ്റാക്കി ബ്രഷിലെടുത്ത് ബ്രഷ് ചെയ്യാം. ഇതും പല്ലിന് നിറം നല്‍കുന്ന ഒരു മാര്‍ഗമാണ്.
നാരങ്ങയുടെ തൊണ്ട്
ചെറുനാരങ്ങാനീരില്‍ ഉപ്പു കലര്‍ത്തി പല്ലില്‍ ബ്രഷ് ചെയ്യുന്നത് പല്ലിന് നിറം ലഭിയ്ക്കാനും കറ നീക്കാനുമുള്ള നല്ലൊരു വഴിയാണ്. നാരങ്ങയിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവയാണ് ഇതിനു സഹായിക്കുന്നത്. നാരങ്ങാത്തൊണ്ടു കൊണ്ട് പല്ലില്‍ ഉരസുന്നതും. നാരങ്ങയുടെയോ ഓറഞ്ചിന്റെയോ തൊണ്ട് ഉണക്കിപ്പൊടിച്ചു പല്ലു തേയ്ക്കുന്നതുമെല്ലാം പല്ലിന്റെ കറകള്‍ നീക്കാന്‍ സഹായിക്കും. ഇതെല്ലാം പല്ലിനും നിറം നല്‍കും. കറകള്‍ നീക്കുക മാത്രമല്ല, ഗുണമെന്നര്‍ത്ഥം.
ചെറുനാരങ്ങാനീര്
2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 2 ടേബിള്‍ സ്പൂണ്‍ ചെറുചൂടുവെള്ളം എന്നിവ കലര്‍ത്തുക. ഇത വായിലൊഴിച്ച് 1 മിനിറ്റ് വായില്‍ കുലുക്കൊഴിഞ്ഞ് തുപ്പാം. കൂടുതല്‍ നേരം വായില്‍ വച്ചു കൊണ്ടിരിയ്ക്കരുത്. പിന്നീട് വായില്‍ സാധാരണ വെള്ളമുപയോഗിച്ചു കഴുകാം. നാരങ്ങാനീരില്‍ വെള്ളമൊഴിയ്ക്കേണ്ടത് അത്യാവശ്യം. ഇല്ലെങ്കില്‍ ഇതിലെ സിട്രിക് ആസിഡ് നേരിട്ടു പല്ലുകളെ ദ്രവിപ്പിച്ചു കഴിയും.
ആപ്പിള്‍
ദിവസവും ആപ്പിള്‍ കഴിയ്ക്കുന്നത് പല്ലിലെ കറകള്‍ നീങ്ങാനും നിറം ലഭിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. ഇതിലെ ആന്റി ഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. അതുകൊണ്ട് തന്നെ പല്ലിലെ കറയെ ഇല്ലാതാക്കാന്‍ ആപ്പിള്‍ സ്ഥിരമാക്കുക. ഇത് പാര്‍ശ്വഫലങ്ങളും നല്‍കുകയില്ല.
വെളിച്ചെണ്ണ
വെളിച്ചെണ്ണ പല്ലിലെ കറകള്‍ നീക്കാനുള്ള മറ്റൊരു വഴിയാണ്. വെളിച്ചെണ്ണയില്‍ ലേശം നാരങ്ങാ നീരും ഉപ്പും കലര്‍ത്തി പല്ലു തേയ്ക്കാം. ഗുണമുണ്ടാകും. ഇതല്ലെങ്കില്‍ വെറുതേ ഉപ്പു ചേര്‍ത്തു പല്ലു തേച്ചാലും മതിയാകും. ദിവസവും വെളിച്ചെണ്ണ വായിലൊഴിച്ച് അല്‍പനേരം കുലുക്കുഴിയുന്നതും നല്ലതാണ്. ഓയില്‍ പുള്ളിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്