തിരുവനന്തപുരം : കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായ വിഷയത്തിൽ പ്രതികരിക്കാനില്ലന്ന് മേയർ പറഞ്ഞു. അന്വേഷണം അതിന്റെ മുറയ്‌ക്ക് നടക്കട്ടെയെന്നും അന്വേഷണ വഴിയിൽ പ്രതികരിക്കാമെന്നും ആര്യാ രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
മേയർ-ഡ്രൈവർ തർക്കത്തിന്റെ സത്യാവസ്ഥ കണ്ടെത്തുന്നതിനാണ് കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് പരിശോധിക്കാൻ പൊലീസ് എത്തിയത്. എന്നാൽ പരിശോധനയിൽ നിർണാ. വഴിത്തിരിവാണ് സംഭവിച്ചത്. മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് നൽകുന്ന വിശദീകരണം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറും അറിയിച്ചിട്ടുണ്ട്. കെഎസ്ആർടിസി സിഎംഡിക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.
മെമ്മറി കാർഡ് കാണാമറയത്തായ സംഭവം പുറത്ത് വന്നതോടെ താൻ ഇത് നേരത്തെ പ്രതീക്ഷിച്ചതാണെന്നാണ് ഡ്രൈവർ യദു പറയുന്നത്. ബസിലെ മെമ്മറി കാർഡ് കാണാതാകില്ലെന്നും അത് മേയറോ പാർട്ടിക്കാരോ മാറ്റിയതാകാമെന്ന് അദ്ദേഹം പ്രതികരിച്ചു. തെറ്റ് ചെയ്തതെന്ന് ബോധമുള്ളവർ മനഃപൂർവ്വം മാറ്റിയതാണ് അതെന്നും യദു പറഞ്ഞു.