കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. കൊല്ലം മടത്തറയിലാണ് സംഭവം. മുല്ലശേരി സ്വദേശി അൽത്താഫാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള 60 അടി താഴ്ചയുള്ള കിണറ്റിലാണ് അൽത്താഫ് ഇറങ്ങിയത്. ശ്വാസം കിട്ടാതെ വന്നതോടെ അൽത്താഫ് കിണറ്റിനുള്ളിൽ കുഴഞ്ഞു വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
അതേസമയം, കോലഞ്ചേരിയില്‍ നാല്പതുകാരന് ദാരുണാന്ത്യം. വടയമ്പാടി സ്വദേശി സുരേഷ് തങ്കവേലുവാണ് മരിച്ചത്. റോഡില്‍ കുഴഞ്ഞുവീണ സുരേഷിനെ മദ്യപാനിയെന്ന് കരുതി നാട്ടുകാര്‍ അവഗണിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതോടെയാണ് മരണം സംഭവിച്ചത്.
തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കോലഞ്ചേരി ടൗണില്‍ സെന്റ് പീറ്റേഴ്സ് സ്കൂളിന് മുന്നിലെ മതിലിന് സമീപമാണ് സുരേഷ് കുഴഞ്ഞുവീണത്.