പാലക്കാട്: മണ്ണാർക്കാട് കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. എതിർപ്പണം ശബരി നിവാസിൽ പി.രമണിയുടെയും (മച്ചാൻ) അംബുജത്തിന്റെയും മകൻ ആർ.ശബരീഷ് (27) ആണ് മരിച്ചത്.
സൂര്യാഘാതമാണോ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം കഴിഞ്ഞാലെ വ്യക്തമാകൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രാവിലെ കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.