ഭാര്യാമാതാവുമായി അടുപ്പത്തിലായിരുന്ന യുവാവിന്റെ വിവാഹം നടത്തിക്കൊടുത്ത് ഭാര്യാപിതാവ്. 45-കാരനായ സിക്കന്ദര്‍ യാദവ് ആണ് ഭാര്യാമാതാവായ ഗീതാ ദേവി(55)യെ നിയമപരമായി വിവാഹം കഴിച്ചത്. ബിഹാറിലാണ് സംഭവം. രണ്ടുമക്കളുടെ പിതാവായ സിക്കന്ദര്‍ യാദവ് ഭാര്യയുടെ മരണശേഷം ഭാര്യയുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടെയാണ് ഭാര്യാമാതാവും യുവാവും തമ്മില്‍ അടുപ്പത്തിലായത്.
ഭാര്യയും മരുമകനുമായുള്ള അടുപ്പം ഗീതാദേവിയുടെ ഭര്‍ത്താവായ ദിലേശ്വര് ദാര്‍വേ നേരത്തെ അറിഞ്ഞിരുന്നു. തുടര്‍ന്ന് ഇക്കാര്യം നാട്ടുപഞ്ചായത്തിനെ അറിയിക്കുകയുംചെയ്തു. പഞ്ചായത്തിന് മുന്നില്‍ ഭാര്യാമാതാവുമായി ബന്ധമുണ്ടെന്ന് സിക്കന്ദര്‍ സമ്മതിച്ചു.
ഇതോടെ സിക്കന്ദറും ഗീതാദേവിയും തമ്മിലുള്ള വിവാഹം നടത്താന്‍ ദിലേശ്വറും പഞ്ചായത്തും സമ്മതം നല്‍കുകയായിരുന്നു. തുടർന്ന് ഗീതാദേവിയുടെ ഭര്‍ത്താവ് തന്നെ വ്യവസാഹത്തിനുള്ള ഒരുക്കങ്ങളും ചെയ്ത് ഇരുവരുടെയും വിവാഹം നടത്തുകയായിരുന്നു.