പാലക്കാട്: മരത്തിൽ നിന്ന് തേൻ എടുക്കുന്നതിനിടെ യുവാവ് വീണു മരിച്ചു. യുവാവിന്റെ മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കുഴല്‍മന്ദത്തുനിന്ന് ആംബുലന്‍സ് എത്തിയാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച രാത്രി 10 മണിയോടെ കരടിഭാഗത്ത് എന്ന സ്ഥലത്ത് മരത്തില്‍നിന്ന് തേന്‍ എടുക്കുന്നതിനിടെ സുരേഷ് വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ സുരേഷിനെ രാത്രി 11 മണിയോടെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും മരിച്ചു.
തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി ജില്ലാ ആശുപതിയിലേക്ക് പോകുന്നതിനിടെയാണ് ആംബുലന്‍സ് മറിഞ്ഞത്. കൊടുവായൂരിന് സമീപത്താണ് അപകടമുണ്ടായത്.