ദുബായ്: താഗതത്തിരക്കും യാത്രാസമയം 60ശതമാനം കുറയ്‌ക്കുകയും ലക്ഷ്യമിട്ട് ദുബായ് മറീനയിൽ പുതിയ പാത തുറന്നു. അൽ സെബാ സ്ട്രീറ്റിൽനിന്ന് അൽ സബ്കാ സ്ട്രീറ്റ് ഇന്റർസെക്ഷനിലേക്ക് പുതിയ എക്‌സിറ്റ് വഴി പോകാം.
ദുബായിലെ ഗതാഗത തിരക്കൊഴിവാക്കാൻ ഒട്ടേറെ പദ്ധതികളാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) ആസൂത്രണം ചെയ്യുന്നത്. ഈയാഴ്ച ആദ്യം ദുബായിൽ ആറിടങ്ങളിലായി പ്രത്യേക ബസ് പാതകൾ ആർ.ടി.എ. പ്രഖ്യാപിച്ചിരുന്നു. 2025-നും 2027- നുമിടയിൽ പൂർത്തീകരിക്കുന്ന വിധത്തിലാണ് പദ്ധതി. കൂടാതെ അൽ ഖൈൽ റോഡിൽ അഞ്ച് പുതിയ മേൽപ്പാലങ്ങൾ കൂടി ഉയരും.