ഒരു ചെരുപ്പ് ഇത്രയും പ്രശ്നം ഉണ്ടാക്കുവോ ..ചിലപ്പോൾ ഉണ്ടാക്കും .ഫ്ലോപ്പ് ആയാൽ പോയില്ലേ എന്നാലിതാ ഒരു ചെരുപ്പും അത് കൊണ്ട് ഫ്ലോപ്പ് ആയ ഒരു സോഷ്യൽ മീഡിയ താരം രംഗത്ത് വന്നിട്ടുണ്ട് . സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് നടി കസ്തൂരി. പല വിഷയങ്ങളിലേയും തന്റേതായ അഭിപ്രായ പ്രകടനം താരത്തെ വൻ വിവാദങ്ങളിലാക്കാറുണ്ട്. ഇപ്പോൾ ഒരു ചെരുപ്പ് വാങ്ങി പണി കിട്ടിയതിനേക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള താരത്തിന്റെ വിഡിയോ ആണ് ചർച്ചയാവുന്നത്.
4500 രൂപയ്ക്ക് വാങ്ങിയ ചെരിപ്പ് ഒരു മാസത്തിൽ ചീത്തയായി പോയി എന്നാണ് കസ്തൂരി പറയുന്നത്.ചെരിപ്പുകൾക്ക് അധികം പണം മുടക്കാറില്ല അതുകൊണ്ട് വെറും 4500 രൂപയ്ക്ക് വാങ്ങിയ ചെരിപ്പ് ആയിരുന്നു അത് എന്നാൽ അത് ഒരു മാസം ഉപയോഗിച്ചപ്പോൾ തന്നെ പൊട്ടി പോയി എന്നാണ് താരം വിഡിയോയിൽ പറയുന്നത്.
സാധാരണ 1000നു താഴെ നിൽക്കുന്ന ചെരിപ്പാണ് വാങ്ങാറുള്ളത്. എന്നാൽ കുറച്ച് ആഡംബര ചെരിപ്പുകളും തന്റെ കളക്ഷനിലുണ്ട്. കൂട്ടത്തിൽ ഏറ്റവും പണം മുടക്കി വാങ്ങിയ ചെരിപ്പാണ് ഒരു മാസത്തിൽ ചീത്തയായത് എന്നാണ് താരം പറയുന്നത്.
ഫ്ളിപ് ഫ്ളോപ് എന്ന ബ്രാൻഡിന്റെ ചെരിപ്പ് രണ്ട് മാസം മുൻപാണ് താരം വാങ്ങുന്നത്. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ചെരിപ്പ് വിട്ടു പോകാൻ തുടങ്ങി. രണ്ട് കാലിലേയും ചെരുപ്പുകളുടേയും മുൻ ഭാഗം പൊളിഞ്ഞ നിലയിലാണ്. കൂടാതെ സ്ട്രാപ്പും വിട്ടു പോന്നു. ചെരിപ്പിന്റെ അവസ്ഥ കാണിച്ചുകൊണ്ടാണ് താരത്തിന്റെ വിഡിയോ.ഒരു ചെരുപ്പിന് നമ്മള്‍ എത്ര രൂപയാണ് ചെലവാക്കുക? നിങ്ങളായാലും ഞാനായാലും ചെലവാക്കുക? ഞാന്‍ പൊതുവെ 399 രൂപ മുതല്‍ 999 രൂപ വരെയാണ് ചെലവാക്കാറ്. അതിനര്‍ത്ഥം എനിക്ക് ഫാന്‍സി ഫൂട്ട് വെയറുകള്‍ ഒന്നും ഇല്ലെന്നല്ല, എനിക്കുണ്ട്. പക്ഷെ അതെല്ലാം ഞാന്‍ നന്നായി കൊണ്ടു നടക്കുന്നുമുണ്ട്. ഞാന്‍ ഇതുവരെ ചെരുപ്പ് വാങ്ങിയതില്‍ ഏന്റെ ഏറ്റവും വലിയ കളക്ഷന്‍ എന്ന് പറയുന്നത് 4500 രൂപയാണ്.
നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. ഇത് വൻ ഫ്ളോപ്പാണ് എന്നാണ് ആരാധകരുടെ കമന്റുകൾ. ചെരിപ്പ് ഡ്യൂപ്ലിക്കേറ്റാവാൻ സാധ്യതയുണ്ടെന്നും കമന്റുകളുണ്ട്. കൂടാതെ കസ്തൂരിയെ വിമർശിച്ചുകൊണ്ട് നിരവധി പേർ എത്തി. ഇത്ര വിലകൂടിയ ചെരിപ്പ് ധരിക്കാറുണ്ടെന്ന് കണിക്കാനുള്ള ചീപ്പ് പബ്ലിസിറ്റിയാണ് ഇതെന്നായിരുന്നു വിമർശനം.2019ല്‍ തമിഴ് ബിഗ് ബോസ് മൂന്നാം സീസണിലാണ് നടി മത്സരാര്‍ത്ഥിയായി എത്തിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് നടി എത്തിയത്. അതിന് ശേഷം ഇന്‍തിന്റി ഗ്രൃഹലക്ഷ്മി എന്ന സീരിയലിലൂടെയാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്.