ദുബായ് : ദുബായ് കോടതികളിൽ പുതുതായി നിയമിതരായ അഞ്ച് ജഡ്‌ജിമാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ എമിറേറ്റ്സ് ടവറിലാണ് സത്യപ്രതിജ്ഞാച്ചടങ്ങുകൾ നടന്നത്.
നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വർധിപ്പിക്കാൻ പുതിയ ജഡ്‌ജിമാർക്ക് സാധിക്കട്ടെയെന്ന് ശൈഖ് മുഹമ്മദ് ആശംസിച്ചു. നിയമാനുസൃതമായും സത്യസന്ധമായും തങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിക്കുമെന്ന് ജഡ്‌ജിമാർ പ്രതിജ്ഞ ചെയ്തു.
ദുബായ് ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും യു.എ.ഇ. സാമ്പത്തിക മന്ത്രിയും ജുഡീഷ്യൽ കൗൺസിൽ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് പോർട്സ് ആൻഡ് ബോർഡേഴ്‌സ് സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉൾപ്പടെ ഒട്ടേറെ ഉന്നതർ ചടങ്ങിൽ സംബന്ധിച്ചു.