ഒരു ചെറിയ ചലനം ചിലപ്പോൾ ലോകത്തെ തന്നെ മാറ്റിമറിച്ചേക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ..എന്നാൽ ചെറിയൊരു പൂമ്പാറ്റ ചിറകടിച്ചാൽ പോലും ലോകം തന്നെ ചിലപ്പോൾ മാറി മറിഞ്ഞേക്കും .ഗാന്ധിജിക്ക് ട്രെയിനില്‍വച്ച് വര്‍ണ വിവേചനം നേരിടേണ്ടി വന്നില്ലായിരുന്നുവെങ്കില്‍, ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിന്റെ പ്രശ്‌നങ്ങള്‍ നേരിട്ടറിയേണ്ടി വന്നില്ലായിരുവെങ്കില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ കഥ തന്നെ മറ്റൊന്നായിരുന്നേനെ .എന്തൊക്കെ മണ്ടത്തരം ആണ് ഈ പറഞ്ഞു വയ്ക്കുന്നത് എന്ന് തോന്നുന്നില്ലേ എന്നാലിത് ഒരു മണ്ടത്തരം അല്ല.
പറഞ്ഞു വരുന്നത് ബട്ടർഫ്‌ളൈ ഇഫക്ട്നെ കുറിച്ചാണ് .ജീവിതത്തില്‍ തീരെ പ്രധാന്യമില്ലാത്ത, ആര്‍ക്കും ഉപദ്രവമില്ലാത്ത, വളരെ ചെറിയൊരു കാര്യം ആരെങ്കിലും ചെയ്യുന്നതിന്റെ പേരില്‍ വലിയൊരു ദുരന്തമോ അല്ലെങ്കില്‍ എന്തെങ്കിലുമൊരു സംഭവമോ നടക്കുന്നതിനെയാണ് ബട്ടര്‍ഫ്‌ളൈ ഇഫക്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഹെന്റി പൊങ്കാറേ എന്ന ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞന്‍ ‘ത്രീ ബോഡി പ്രോബ്ലം’ എന്ന പേരില്‍ നടത്തിയ പഠനങ്ങളിലൂടെയാണ് ബട്ടര്‍ഫ്‌ളൈ ഇഫക്റ്റിനെ കുറിച്ചുള്ള സൂചനകള്‍ ആദ്യമായി ലഭിക്കുന്നത്.ഗണിതവുമായി ബന്ധപ്പെട്ടാണ് ഹെന്റി പൊങ്കാറേ ഇത്തരത്തിലൊരു പഠനം നടത്തിയത്. പക്ഷെ കണക്കില്‍പെട്ട് കിടന്നിരുന്നതിനാല്‍ അന്ന് ഈ തിയറിക്ക് വല്യ പ്രാധാന്യം കിട്ടിയിരുന്നില്ല.
പിന്നീട് 1960കളുടെ തുടക്കത്തില്‍ എഡ്വേര്‍ഡ് ലോറന്‍സ് എന്ന കാലാവസ്ഥാ ശാസ്ത്രജ്ഞനാണ് ബട്ടര്‍ഫ്‌ളൈ ഇഫക്ടിനെ വീണ്ടും ശാസ്ത്രശ്രദ്ധയില്‍ കൊണ്ടുവന്നത്. എങ്കിലും ഈ പദം ജനകീയമാക്കിയത് ജെയിംസ് ഗ്ലെക എന്ന എഴുത്തുകാരനാണ്. ഒരിക്കല്‍ എഡ്വേര്‍ഡ് ലോറന്‍സ് കാലാവസ്ഥാ പ്രവചനത്തിനായി 0.506127 എന്ന അക്കത്തിന് പകരം 0.506 എന്ന് മാത്രം എഴുതി. ഈ ഡാറ്റ അദ്ദേഹം കമ്പ്യൂട്ടറിലാണ് എന്റര്‍ ചെയ്തിരുന്നത്. ഈ അക്കങ്ങള്‍ തമ്മില്‍ വളരെ ചെറിയ വ്യത്യാസമേ ഉണ്ടായിരുന്നുള്ളുവെങ്കിലും കണക്കുകൂട്ടലുകളില്‍ കമ്പ്യൂട്ടര്‍ കാണിച്ച കാലാവസ്ഥാ പ്രവചനം തികച്ചും വ്യത്യസ്തമായിരുന്നു.
വളരെ ചെറിയ മാറ്റം തന്റെ പ്രവചനത്തിലുണ്ടാക്കിയ വലിയ വ്യത്യാസം എഡ്വേര്‍ഡ് ലോറന്‍സ് നിരീക്ഷിച്ചു. തന്റെ കണ്ടത്തെലുകള്‍ ന്യൂയോര്‍ക്ക് അക്കാദമി ഓഫ് സയന്‍സില്‍ സമര്‍പ്പിച്ച ഗവേഷണ പ്രബന്ധത്തില്‍ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. താന്‍ കണ്ടെത്തിയ സിദ്ധാന്തം ശരിയാണെങ്കില്‍ ഒരു കടല്‍കാക്കയുടെ ചിറകടി, കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും എന്നും അദ്ദേഹം എഴുതി. പിന്നീട് കടല്‍കാക്ക എന്ന വാക്കിന് പകരം ചിത്രശലഭം (ബട്ടര്‍ഫ്‌ളൈ) എന്ന പദം ഉപയോഗിക്കുകയായിരുന്നു. അങ്ങനെ ബട്ടര്‍ഫ്‌ളൈ ഇഫക്ട് എന്ന തിയറി ഉണ്ടായി.
പല സിനിമകളിൽ നമ്മൾ കണ്ടിട്ടുണ്ടാകും അതിന്റെ ശെരിയായ പ്ലോട്ടിലേക് എത്തിക്കുന്ന ചെറിയൊരു സംഭവം ഇതാണ് ബട്ടർഫ്‌ളൈ ഇഫക്ട് .ഇപ്പൊ മനസ്സിലായില്ലേ ചിലപ്പോൾ ഒരു പൂമ്പാറ്റ വിചാരിച്ചാൽ പോലും ലോകത്ത് വലിയൊരു ദുരന്തം ഉണ്ടാക്കാം എന്ന് .