താ​ൻ ബം​ഗ​ളൂ​രു​വി​ല്‍ ഇ​ല്ലെന്ന്‍ പ്രജ്വൽ രേവണ്ണ; അന്വേഷണ സംഘത്തിനുമുന്നിൽ ഹാജരാകാൻ കൂടുതൽ സമയം തേടി

ന്യൂ​ഡ​ൽ​ഹി: അ​ശ്ലീ​ല വീ​ഡി​യോ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ക​ര്‍​ണാ​ട​ക​യി​ലെ ജെ​ഡി​എ​സ് സ്ഥാ​നാ​ര്‍​ഥി​യും ദേ​വ​ഗൗ​ഡ​യു​ടെ കൊ​ച്ചു​മ​ക​നു​മാ​യ പ്ര​ജ്വ​ല്‍ രേ​വ​ണ്ണ.
അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ താ​ൻ ബം​ഗ​ളൂ​രു​വി​ല്‍ ഇ​ല്ല. ഇ​ക്കാ​ര്യം അ​ന്വേ​ഷ​ണ​സം​ഘ​ത്തെ അ​ഭി​ഭാ​ഷ​ക​ൻ വ​ഴി അ​റി​യി​ച്ചു. അ​വ​സാ​നം സ​ത്യം തെ​ളി​യു​മെ​ന്നും അ​ദ്ദ​ഹം വ്യ​ക്ത​മാ​ക്കി. സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ലൂ​ടെ​യാ​ണ് പ്ര​ജ്വ​ലി​ന്‍റെ പ്ര​തി​ക​ര​ണം.

അഭിഭാഷകന്‍ മുഖേന ബെംഗളൂരു സി.ഐ.ഡി.യുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. അഭിഭാഷകന്‍ മുഖേന അന്വേഷണസംഘത്തിന് കൈമാറിയ കത്തിന്റെ പകര്‍പ്പും പ്രജ്വല്‍ രേവണ്ണ എക്‌സിലൂടെ പുറത്തുവിട്ടിട്ടുണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ പ്ര​തി​ക​ര​ണ​ത്തി​നു താ​ഴെ ക​മ​ന്‍റ് ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത ത​ര​ത്തി​ലാ​ണ് പോ​സ്റ്റ്. എ​വി​ടെ​നി​ന്നാ​ണ് പോ​സ്റ്റു​ചെ​യ്ത​തെ​ന്ന് വ്യ​ക്ത​മ​ല്ല.

ബെംഗളൂരുവിന് പുറത്ത് യാത്രയിലാണെന്നാണ് അന്വേഷണസംഘത്തിന് കൈമാറിയ കത്തില്‍ പ്രജ്വല്‍ രേവണ്ണ പറയുന്നത്. അതിനാല്‍ ബെംഗളൂരുവിലെത്തി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഏഴുദിവസം കൂടി സാവകാശം വേണമെന്നും കത്തില്‍ പറയുന്നു.

നേ​ര​ത്തേ പ്ര​ജ്വ​ല്‍ രേ​വ​ണ്ണ​യോ​ട് 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജെ​ഡി​എ​സ് എം​എ​ൽ​എ​യും കേ​സി​ലെ ര​ണ്ടാം പ്ര​തി​യു​മാ​യ പ്ര​ജ്വ​ലി​ന്‍റെ പി​താ​വ് എ​ച്ച്.​ഡി. രേ​വ​ണ്ണ​യ്ക്കും ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ്ര​ജ്വ​ൽ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യാ​ണ് വി​വ​രം. ഇ​തി​നി​ടെ പ്ര​ജ്വ​ലി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ജെ​ഡി​എ​സ് അ​റി​യി​ച്ചി​രു​ന്നു.