ന്യൂഡല്‍ഹി: എന്‍.ഡി.എ സർക്കാർ വീണ്ടും അധികാരത്തില്‍ വന്നാല്‍ രണ്ട് വർഷത്തിനുള്ളില്‍ ഛത്തീസ്ഗഡില്‍ നക്സലിസം ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭൂപേഷ് ബാഗേല്‍ സർക്കാരിന് കീഴില്‍ സംസ്ഥാനത്ത് നക്സലിസം പ്രോത്സാഹിപ്പിക്കപ്പെട്ടുവെന്ന് ഷാ അവകാശപ്പെട്ടു. ഛത്തീസ്ഗഡിലെ കോർബയില്‍ ഒരു പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അഞ്ച് വർഷത്തിനുള്ളില്‍ ബിഹാർ, ഝാർഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി മോദി നക്‌സലിസം ഇല്ലാതാക്കി. എന്നാല്‍ ഛത്തീസ്ഗഡില്‍ ഇവിടെ അവശേഷിക്കുന്നത് ഭൂപേഷ് ബാഗേലിന്റെ സർക്കാരാണെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. മോദിയെ മൂന്നാം തവണയും പ്രധാനമന്ത്രിയാക്കൂ, രണ്ട് വർഷത്തിനുള്ളില്‍ നക്‌സലിസത്തെ അതിന്റെ വേരില്‍ നിന്ന് ഇല്ലാതാക്കും,” അദ്ദേഹം പറഞ്ഞു.
മോദിക്ക് 10 വർഷത്തെ ട്രാക്ക് റെക്കോർഡും 25 വർഷത്തെ അജണ്ടയുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
















