അബുദാബി രാജകുടുംബാംഗവും യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അമ്മാവനുമായ ഹിസ് ഹൈനസ് ഷെയ്ഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു. യുഎഇ പ്രസിഡൻഷ്യൽ കോർട്ടാണ് ഇക്കാര്യം അറിയിച്ചത്.
അബുദാബി ഭരണാധികാരിയുടെ അൽഐൻ മേഖലയിലെ പ്രതിനിധിയായിരുന്നു അന്തരിച്ച ഷെയ്ഖ് താനൂൻ. അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനായും, അബുദാബി നാഷണൽ ഓയിൽ കമ്പനി ചെയർമാനായും, സുപ്രീം പെട്രോളിയം കൗൺസിൽ ഡെപ്യൂട്ടി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തനോടുളള ആദരസൂചകമായി രാജ്യത്ത് 7 ദിവസം ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ദിവസങ്ങളില്‍ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനായും അബുദാബി നാഷണല്‍ ഓയില്‍ കമ്പനി ചെയര്‍മാനായും ശൈഖ് താനൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.