ഞണ്ട് വിഭവങ്ങള്‍ ഇഷ്ടമില്ലാത്തവരില്ല. എങ്ങനെ വച്ചാലും ഞണ്ടു വിഭവങ്ങള്‍ക്ക് രുചിയാണ്. അല്പം വ്യത്യസ്തങ്ങളായ വിഭവങ്ങള്‍ തയ്യറാക്കിയാൽ രുചി ഒന്നൂടെ ഏറും. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഒരു ഞണ്ടു വറ്റിച്ചത്. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ഞണ്ട് -ഒരു കിലോ
- മുളകുപൊടി- 5 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി – 1 ടേബിള്‍ സ്പൂണ്‍
- മല്ലിപ്പൊടി- 3 ടേബിള്‍സ്പൂണ്‍
- ഇഞ്ചി- ചെറിയ കഷണം ചതച്ചത്
- വെളുത്തുള്ളി -പത്ത് അല്ലി ചതച്ചത്
- കുടമ്പുളി – ആവശ്യത്തിന്
- തക്കാളി -2 എണ്ണം
- തേങ്ങ- തിരുമ്മി പാതി ചതച്ചത്
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില- ആവശ്യത്തിന്
- വെള്ളം ആവശ്യത്തിന്
- വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഞണ്ട് നന്നായി വൃത്തിയാക്കി എടുക്കുക. തക്കാളി അരിഞ്ഞതും ഇഞ്ചി, വെളുത്തുള്ളി ചതച്ചതും മഞ്ഞള്‍, മുകള്, മല്ലി പൊടികളും ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കലക്കി ചേര്‍ത്ത് കലക്കി ഉപ്പും കുടമ്പുളിയും ചേര്‍ത്ത് അടുപ്പില്‍ വയ്ക്കുക. ഇത് തിളച്ചുവരുമ്പോള്‍ ഞണ്ടും ചേര്‍ത്ത് നന്നായി വെന്ത് വറ്റാന്‍ വിടുക.
ഞണ്ട് നന്നായി വെന്ത് ചാറ് കുറുകിക്കഴിഞ്ഞാല്‍ തിരുമ്മിയ തേങ്ങ തോരന്‍ പാകത്തില്‍ ചതച്ച് കറിവേപ്പിലയും ചേര്‍ത്ത് അതിലേയ്ക്കിട്ട് വീണ്ടും നന്നായി വരളുന്നതുവരെ തീയില്‍ വയ്ക്കുക. പിന്നീട് അടുപ്പില്‍ നിന്നും മാറ്റി വെളിച്ച ഒഴിച്ച് അടച്ചുവയ്ക്കുക. ചൂടാറുമ്പോള്‍ വിളമ്പുക
വറുത്തുപൊടിച്ച മല്ലിപ്പൊടിയാണ് ഉപയോഗിക്കുന്നതെങ്കില്‍ രുചി കൂടും, എരിവ് കൂടുതല്‍ വേണ്ടവര്‍ക്ക് മുളക് പൊടി കൂടുതല്‍ ഇടുകയോ പച്ചമുളക് ഉപയോഗിക്കുകയോ ചെയ്യാം. കുടമ്പുളി ഇഷ്ടമില്ലാത്തവര്‍ക്ക് തക്കാളി കൂടുതല്‍ ഇടുകയോ വാളന്‍ പുളി ഉപയോഗിക്കുകയോ ചെയ്യാം.