മീന്‍ കറിയെന്ന് കേട്ടാല്‍ വായില്‍വെള്ളമൂറാത്തവരില്ല, മീനുണ്ടെങ്കിലേ അന്നത്തെ ഭക്ഷണം പൂർണമാകൂ. പലതരത്തിലുള്ള മീന്‍ കറികളുണ്ട്, ഓരോ മീനിനും പലരീതികളാണ്. മാത്രവുമല്ല കേരളത്തിന്റെ ഒരു തലയ്ക്കില്‍ നിന്നും മറ്റൊരു തലയ്ക്കലെത്തുമ്പോഴേയ്ക്കും മീന്‍ കറി വയ്ക്കുന്ന രീതിയിലും വളരെ വൈവിധ്യം കാണാന്‍ സാധിയ്ക്കും. ഫിഷ് മോളി തയ്യറാക്കി നോക്കാം.
ആവശ്യമായ ചേരുവകൾ
- കഷണം മീന്‍ 500 ഗ്രാം(അയ്ക്കൂറ, ആവോലി, നെയ്മീന്‍ തുടങ്ങി എന്തെങ്കിലും ആവാം)
- സവോള അധികം ചെറുതല്ലാതെ അരിഞ്ഞത് -2
- തക്കാളി – 3എണ്ണം
- പച്ചമുളക് – 5എണ്ണം
- ഇഞ്ചി – ചെറിയ കഷണം(ചതച്ചത്)
- വെളുത്തുള്ളി – 4അല്ലി(ചതച്ചത്)
- ഉണക്ക മുളക്- 3(വറുത്ത് പൊടിക്കുക)
- തേങ്ങാപ്പാല്‍- 2കപ്പ് തേങ്ങയില്‍ നിന്നുള്ളത്
- വിനാഗിരി -1 ടേബിള്‍ സ്പൂണ്‍
- കശുവണ്ടിപ്പരിപ്പ് – 5എണ്ണം(അരച്ചത്)
- മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
- കറിവേപ്പില- ആവശ്യത്തിന്
- ഉപ്പ് – പാകത്തിന്
- ഓയില്‍- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മീന്‍ വൃത്തിയാക്കി മുറിച്ച് വെള്ളം വാര്‍ത്ത് വയ്ക്കുക. ചുവട് കട്ടിയുള്ള പാത്രത്തില്‍ എണ്ണ നന്നായി തിളയ്ക്കുമ്പോള്‍ അതിലേയ്ക്ക് സവാളയിട്ട് വഴറ്റുക. ഇതിനൊപ്പം വെളുത്തുള്ള ചതച്ചതും ചേര്‍ക്കുക. നന്നായി വഴന്നുവന്നാല്‍ പച്ചമുളക് കീറയിത് ഇട്ട് ഇളക്കുക. പിന്നാലെ തക്കാളി മുറിച്ചതും ഇടുക(തക്കാളി മുഴുവന്‍ ഇടാതെ ഒന്നിന്റെ പകുതി മാറ്റിവയ്ക്കുക). ഇതിലേയ്ക്ക് മുളക് പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കുക.
ഇവയുടെ പച്ചമണം മാറി കുറുകുമ്പോള്‍ ഇതിലേയ്ക്ക് തേങ്ങാപ്പാലും അരച്ചുവച്ച് കശുവണ്ടിപ്പരിപ്പും ചേര്‍ത്തിളക്കുക, ഒപ്പം വിനാഗിരിയും ചേര്‍ക്കുക. ഇത് നന്നായി തിളയ്ക്കാന്‍ വിടുക. ഇവ നന്നായി തിളച്ച് രുചിവരുമ്പോള്‍ വൃത്തിയാക്കിവച്ചിരിക്കുന്ന മീന്‍ ചേര്‍ത്ത് ഇളക്കി വീടും തിളപ്പിക്കുക. തീ കുറച്ച് പാത്രം അടച്ചുവച്ച് വേവിയ്ക്കുക. ചാറ് നന്നായി കുറുകി മീന്‍ വേവുന്നതുവരെ ഇങ്ങനെ തിളപ്പിക്കണം. ചാറ് വല്ലാതെ കുറുകിയിരിക്കുന്നുവെങ്കില്‍ അല്‍പം വെള്ളം ചേര്‍ത്ത് പാകത്തിന് അയവു വരുത്താം. നന്നായി തിളച്ചുവരുമ്പോള്‍ നേരത്തേ മാറ്റിവച്ച കഷണം തക്കാളി ചെറുതായി നുറുക്കി ചേര്‍ത്ത് ഒന്നുകൂടി തിളപ്പിക്കുക മീന്‍ വെന്തുകഴിഞ്ഞുവെന്ന് ഉറപ്പായാല്‍ കറിവേപ്പില ചേര്‍ത്ത് ഇറക്കി വയ്ക്കുക
ചോറ് പത്തിരി എന്നിവയ്‌ക്കൊപ്പമെല്ലാം ഫിഷ് മോളി കഴിയ്ക്കാം, തക്കാളി അരിഞ്ഞ് ചേര്‍ക്കുന്നതിന് പകരം മിക്‌സിയില്‍ നന്നായി അടിച്ചെടുത്ത് ചേര്‍ത്താലും നല്ല രുചിയുണ്ടാകും. ഈ കറിയില്‍ പുളി ചേര്‍ക്കുന്നില്ല, തക്കാളിയുടെ പുളി മാത്രമാണ് ഉപയോഗിക്കുന്നത്. തേങ്ങാപ്പാലിന് പകരം തേങ്ങാ അരച്ചത് ചേര്‍ത്തും കറി ഉണ്ടാക്കി പരീക്ഷിക്കാവുന്നതാണ്.