വെറൈറ്റി കട്ലറ്റുകൾ തയ്യറാക്കിയിട്ടും കഴിച്ചിട്ടും ഉണ്ടല്ലേ? എന്നാൽ പനീർ കട്ലറ്റ് തയ്യറാക്കി നോക്കാൻ വഴിയില്ല, ഇന്നൊരു പനീർ കട്ലറ്റ് റെസിപ്പി നോക്കിയാലോ? പനീർകൊണ്ട് കട്ലെറ്റും ഉണ്ടാകാം
ആവശ്യമായ ചേരുവകൾ
- പനീര്‍- 200 ഗ്രാം
- പച്ചമുളക്(നനുക്കെ അരിഞ്ഞത്) ഒന്ന്
- മല്ലിയില (അരിഞ്ഞത്) മൂന്ന് ടീസ്‌പൂണ്‍
- മുളകുപൊടി- അര ടീസ്‌പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- സവോള(നന്നായി അരിഞ്ഞത്)- ഒന്ന്
- ബ്രഡ് പൊടി- അരക്കപ്പ്
- പാചകയെണ്ണ- വറുത്തെടുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവകള്‍ യോജിപ്പിക്കുക. പനീറിന് നല്ല മാര്‍ദ്ദവം വരുന്നതുവരെ ചേരുവകള്‍ കുഴയ്‌ക്കുക. മാവിന് നല്ല മാര്‍ദ്ദവം വന്നുകഴിഞ്ഞാല്‍ ചെറിയ അളവില്‍ ഉരുളകളാക്കി ചതുരത്തിലോ, വൃത്താകൃതിയിലോ പാകമായ കനത്തില്‍ കൈവെള്ളയില്‍ വച്ച് പരത്തിയെടുക്കുക. ഇവയില്‍ ബ്രഡ് പൊടി തൂവി എണ്ണയില്‍ വറുത്തെടുക്കുക. ചട്‌ണി, സോസ് എന്നിവയ്‌ക്കൊപ്പം ചൂടോടെ വിളമ്പുക.
ബീന്‍സ്, ബീറ്റ്‌റൂട്ട്, കാരറ്റ് തുടങ്ങിയ പച്ചക്കറികളും നനുക്കെ അരിഞ്ഞ് കട്‌ലറ്റിന്റെ കൂട്ടില്‍ ചേര്‍ക്കാവുന്നതാണ്. ഇങ്ങനെ ചേര്‍ക്കുമ്പോള്‍ രുചി ഭേദമുണ്ടാവുകയും ചെയ്യും.
മാവ് കുഴച്ച് കട്‌ലറ്റ് പരത്തിയെടുത്തശേഷം അടിച്ചെടുത്ത മുട്ടയില്‍ മുക്കി പിന്നീട് ബ്രഡ് പൊടി തൂവുകയാണെങ്കില്‍ നല്ല കരുകരുപ്പുണ്ടാകും.