പൊട്ടറ്റോവെച്ച് ഒരു കിടിലൻ റെസിപ്പി തയ്യറാക്കിയാലോ? വളരെ എളുപ്പത്തിൽ അസാധ്യ രുചിയിൽ കിടിലൻ ഐറ്റം.
ആവശ്യമായ ചേരുവകൾ
- ബേബിപൊട്ടറ്റോ _250ഗ്രാം
- കോൺ ഫ്ലോർ _2ടേബിൾ സ്പൂൺ
- ഓയിൽ _1ടേബിൾസ്പൂൺ
- ചെറുനാരങ്ങാനീർ _ഒരുപകുതി
- മുളകുപൊടി _1ടേബിൾസ്പൂൺ
- മഞ്ഞൾപൊടി _അരസ്പൂൺ
- ഇഞ്ചി __ഒരുകഷ്ണം
- വെളുത്തുള്ളി _ആറല്ലി
- ചെറിയഉള്ളി _അഞ്ചെണ്ണം
- മല്ലിയില, കറിവേപ്പില
- ജീരകപ്പൊടി _അരസ്പൂൺ
- കസൂരിമേത്തി _ഒരുസ്പൂൺ
- ഉപ്പ് _ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബേബിപൊട്ടാറ്റോസ് വേവിച്ച് തൊലി കളെഞ്ഞെടുക്കണം. വലിയ ഉരുളകിഴങ്ങ് കട്ട്‌ചെയ്തെടുത്താലും മതി. ഇതിൽ ഫോർക്കൊണ്ട് കുത്തുകൾഇട്ടുകൊടുക്കണം. കോൺഫ്ളോർ അല്ലാത്ത ചേരുവകൾ എല്ലാംകൂടി അരച്ചെടുക്കണം. ഈ അരപ്പ് കോൺഫ്ളോറും ചേർത്ത് മിക്സ്‌ചെയ്ത് ഉരുളകിഴങ്ങിൽ തേച്ചുകൊടുക്കാം. ഒരഞ്ചുമിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കണം. ഇനി ഇതിനെ കമ്പിയിൽ കോർത്ത് ചൂടുള്ള ചാർകോൾഓവന്റെ മുകളിൽവെച്ചു കൊടുക്കാം തിരിച്ചും മറിച്ചു മിട്ട് കരിഞ്ഞുപോവാതെ നാലോ അഞ്ചോമിനിറ്റ് കുക്ക് ചെയ്തെടുത്താൽ അടിപൊളിസൂപ്പർ ഗ്രിൽഡ് പൊട്ടറ്റോ തയ്യാർ. ചാർകോൾഓവൻ ഇല്ലെങ്കിൽ ഫ്രയിങ്പാനിലോ ചീനച്ചട്ടിയിലോ അല്പം ഓയിൽ ഒഴിച്ച് ഇളക്കി കുക്ക് ചെയ്താലും മതി.