ചിക്കൻ ഉപയോഗിച്ച് ധാരാളം വിഭവങ്ങൾ തയ്യാറാക്കാം. അതിലൊന്നാണ് ചിക്കൻ സൂപ്പ്. സൂപ്പ് ഇഷ്ടപ്പെടുന്നവർക്ക് ഒരു കിടിലൻ ചിക്കൻ സൂപ്പ് റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചെറിയ കോഴി ഒന്ന്
- ചുവന്നുള്ളി – ഒരു കപ്പ്
- ഇഞ്ചി – 2 ടീസ്‌പൂണ്‍
- മല്ലി – ഒരു ടീസ്‌പൂണ്‍
- ജീരകം- ഒരു ടീസ്‌പൂണ്‍
- പെപ്പര്‍ – രണ്ട് ടീസ്‌പൂണ്‍
- കറി മസാല- ഒരു ടീസ്‌പൂണ്‍
- പാചകയെണ്ണ- രണ്ട് ടീസ്‌പൂണ്‍
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം
തയ്യാറാക്കുന്ന വിധം
കോഴി വളരെ ചെറിയ കഷണങ്ങളായി മുറിയ്‌ക്കുക, മൂന്നാമത്തെ ചേരുവകളെല്ലാം നന്നായി ചതച്ച് അതിലേയ്‌ക്ക് കറിമസാലയും കറിവേപ്പിലയും ചേര്‍ക്കുക. ഈ പൊടിയും ഉപ്പം ചേര്‍ത്ത് മാംസക്കഷണങ്ങള്‍ നന്നായി കുഴച്ച് കുറച്ചുനേരം മാറ്റി വയ്ക്കുക.
പിന്നീട് അല്‍പം വെള്ളമൊഴിച്ച് വേവിയ്‌ക്കുക. കഷണങ്ങള്‍ നന്നായി വെന്തുകഴിയുമ്പോള്‍ തീയില്‍ നിന്നും മാറ്റുക. തണുത്തശേഷം കഷണങ്ങള്‍ എടുത്ത് നന്നായി പിഴിഞ്ഞ് സത്ത് മാറ്റുക. തുടര്‍ന്ന് സൂപ്പില്‍ ചുവന്നുള്ളി മൂപ്പിച്ച് ചേര്‍ത്ത് കഴിയ്‌ക്കുക.
മണ്‍ചട്ടിയിലാണ് വേവിയ്‌ക്കുന്നതെങ്കില്‍ സൂപ്പിന് രുചി കൂടും. ചേരുവകളെല്ലാം ചേര്‍ത്ത് കുക്കറില്‍ വേവിക്കകുയാണെങ്കില്‍ സൂപ്പ് വേഗത്തില്‍ തയ്യാറാക്കാം. സൂപ്പ് പിഴിഞ്ഞുമാറ്റുമ്പോള്‍ ബാക്കിയാവുന്ന കഷണങ്ങള്‍ അല്‍പം മുകളും മഞ്ഞളും ചേര്‍ത്ത് കുഴച്ച് സവാളയും ചേര്‍ത്ത് എണ്ണയില്‍ വറുത്താല്‍ മറ്റൊരു വിഭവമായ ഉപയോഗിക്കാം.