വായിൽ കപ്പലോടും പെപ്പര്‍ ബീഫ്‌ റെസിപ്പി

മലയാളികളുടെ തീൻ മേശയിൽ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് ബീഫ്. ബീഫ് ഉപയോഗിച്ച് ധാരാളം വിഭവങ്ങൾ തയ്യറാക്കാം. ഏതുതരം വിഭവമായാലും ബീഫിന് രുചി കൂടും. ഇന്നൊരു പെപ്പർ ബീഫ് റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ബീഫ്‌ – ഒരു കിലോഗ്രാം
  • പച്ചമുകള്‌ – 10എണ്ണം
  • ഉപ്പ്‌ – ആവശ്യത്തിന്‌
  • വെള്ളം – ബീഫ്‌ വേവാന്‍ ആവശ്യമുള്ളത്‌
  • എണ്ണ – 4 ടേബിള്‍ സ്‌പൂണ്‍
  • ഗരംമസാല – 2 ടീസ്‌പൂണ്‍
  • ഉള്ളി – 2എണ്ണം
  • കുരുമുളക്‌ പൊടി – 4 ടീസ്‌പൂണ്‍
  • ഇഞ്ചി ചതച്ചത്‌- 2 ടീസ്‌പൂണ്‍
  • വെളുത്തുള്ളി ചതച്ചത്‌ – 2 ടീസ്‌പൂണ്‍
  • കറിവേപ്പില – ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

ബീഫ്‌ കഷണങ്ങള്‍ പച്ചമുളകും ഉപ്പും ചേര്‍ത്ത്‌ കുക്കറില്‍ വേവിച്ചെടുക്കുക. തുടര്‍ന്ന്‌ ചുവട്‌ കട്ടിയുള്ള ചട്ടിയില്‍ എണ്ണയൊഴിച്ച്‌ അതിലേയ്‌ക്ക്‌ മൂന്നാമത്തെ ചേരുവകള്‍ ഇട്ട്‌ നന്നായി വഴറ്റുക. ഇവ നന്നായി വെന്തുകഴിഞ്ഞാല്‍ നേരത്തേ വേവിച്ച്‌ വച്ചിരിക്കുന്ന ബീഫ്‌ ചേര്‍ത്ത്‌ നന്നായി ഇളക്കിച്ചേര്‍ക്കുക. ചൂട്‌ മാറുമ്പോള്‍ വിളമ്പുക.

ഇതേപോലെ തന്നെ പെപ്പര്‍ ചിക്കനും പെപ്പര്‍ മട്ടനും തയ്യാറാക്കാവുന്നതാണ്‌. ഇറച്ചി വേവിയ്‌ക്കുമ്പോള്‍ വെള്ളം അധികമാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിയ്‌ക്കണം. രുചിവ്യത്യാസം വരുത്താനായി വേണമെങ്കില്‍ ഇതില്‍ തേങ്ങാക്കൊത്തുകളും ചേര്‍ക്കാം.