പ്രഭാതഭക്ഷണത്തിന് പുട്ട് തയ്യറാക്കുമ്പോൾ ഇനി ഈ ചെമ്മീൻ പുട്ട് ഒന്ന് പരീക്ഷിച്ചുനോക്കു. ഈ പുട്ടിന് വേറെ ഒരു കറിയുടെ ആവശ്യമില്ല. ഒരുഗ്രൻ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ചെമ്മീന്‍ 200ഗ്രാം
- പച്ചരി (പുട്ടിനുള്ള പാകത്തില്‍ പൊടിച്ചത്)- 250 ഗ്രാം
- സവാള രണ്ട് ചെറുത്(കനംകുറച്ച് അരിഞ്ഞത്)
- ഇഞ്ചി – ചെറിയ കഷണം(ചെറുതായി അരിഞ്ഞത്)
- വെളുത്തുള്ളി- അഞ്ച് അല്ലി(നന്നായി ചതച്ചത്)
- മുളക് പൊടി- രണ്ട് സ്‌പൂണ്‍
- മഞ്ഞള്‍പ്പൊടി- അര ടീസ്‌പൂണ്‍
- ഉപ്പ് – പാകത്തിന്
- കറിവേപ്പില- ആവശ്യത്തിന്
- വെള്ളം- ആവശ്യത്തിന്
- വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സവാള എണ്ണയില്‍ നന്നായി വഴറ്റിയതിന് ശേഷം മൂന്നാമത്തെ ചേരുവയിലുള്ള മറ്റു സാധനങ്ങളും ചെമ്മീനും ചേര്‍ത്ത് നന്നായി വേവിയ്‌ക്കുക. വെള്ളം അധികമാകാതെ പുട്ടിന് നടുവില്‍ വയ്‌ക്കാന്‍ പാകത്തില്‍ കുഴമ്പ് രൂപത്തില്‍ വേണം ഇത് വേവിച്ചെടുക്കാന്‍. ചെമ്മീന്‍ വേവിച്ചത് തണുത്തതിന് ശേഷം പുട്ടുപൊടി നന്നായി കുതിര്‍ത്ത് പുട്ടുകുറ്റിയില്‍ നിറയ്‌ക്കുക കഷണങ്ങള്‍ക്കിടയില്‍ തേങ്ങവയ്‌ക്കുന്നതിന് പകരമായി ചെമ്മീന്‍ വേവിച്ചത് മൂന്നുസ്‌പൂണ്‍ വീതം വെയ്‌ക്കുക. ശേഷം ആവിയില്‍ വേവിച്ചെടുക്കുക.
250 ഗ്രാം പുട്ടുപൊടി കൊണ്ട് നാല് കഷണം പുട്ട് ഉണ്ടാക്കാന്‍ കഴിയും. ഇതിന് ഇടയില്‍ വയ്‌ക്കാന്‍ വേണ്ടത്രയും ചെമ്മീനാണ് വേവിയ്‌ക്കേണ്ടത്. ചെമ്മീനിന്റെയും പുട്ടു പൊടിയുടെയും അളവ് അവരവര്‍ക്ക് വേണ്ട രീതിയില്‍ മാറ്റാം.